BEYOND THE GATEWAY

ചെമ്പൈ സംഗീതോത്സവത്തിന് അമ്പതിന്റെ നിറവ് ; സൽസംഗവും, സമാദരണവുമായി പാനയോഗം തിരുവെങ്കിടം

 ഗുരുവായൂർ ചെമ്പൈ സംഗീതോത്സവത്തിന്  50 ന്റെ നിറവിലെത്തിയതിന്റെ സന്തോഷം പങ്ക് വെച്ച് സൽസംഗം ഒരുക്കി സമാദരണം നടത്തി. രുഗ്മിണി റീജൻസിയിൽ ചേർന്ന സൽസംഗ സമാദരണ സദസ്സ് ഗുരുവായൂർ ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ഉൽഘാടനം ചെയ്തു. സമാദരണ വ്യക്തിത്വങ്ങൾക്ക് സ്‌നേഹോപഹാര വിതരണവും നിർവഹിച്ചു.

പാന യോഗം പ്രസിഡണ്ട് ശശിവാറണാട്ട് അദ്ധ്യക്ഷത വഹിച്ചു. ചെമ്പൈ സംഗീതോത്സവത്തിൽ കഴിഞ്ഞ അമ്പത് വർഷവും നിത്യ നിറ സാന്നിദ്ധ്യമായ വയലിൻ കുലപതി തിരുവിഴ ശിവാനന്ദൻ , സംഗീതോത്സവത്തിൽ ഗുരുവായൂരിന്റെ മുഖ്യ സംഗീതജ്ഞ നിറ സാന്നിധ്യമായഗുരുവായൂർ മണികണ്ഠൻ . ഗുരുവായൂർ ദേവസ്വം ശ്രീമാനവേദ പുരസ്കാരം കരസ്ഥമാക്കിയ രാജു കലാനിലയം എന്നിവരെചടങ്ങിൽ സ്നേഹാദരം നൽകി അനുമോദിച്ചു. മമ്മിയൂർ ദേവസ്വം ചെയർമാനും സംഗീത വാഹകനുമായ ജി.കെ.പ്രകാശൻ സംഗീതോത്സവ നിറവ് പങ്ക് വെച്ചു. കോ ഓഡിനേറ്റർ ബാലൻ വാറണാട്ട് ആ മുഖപ്രസംഗം നടത്തി.

നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി ഉദയൻ , മാദ്ധ്യമ പ്രവർത്തകരായ വി.പി.ഉണ്ണികൃഷ്ണൻ , കല്ലൂർ ഉണ്ണികൃഷ്ണൻ , അഷ്ടപതി അദ്ധ്യാപകൻ ജോതിദാസ്ഗുരുവായൂർ . വി ബാലകൃഷ്ണൻ നായർ  , എം.പി. ശങ്കരനാരായണൻ. ഷൺമുഖൻതെച്ചിയിൽ , ഉണ്ണികൃഷ്ണൻ എടവന ,മുരളി അകമ്പടി എന്നിവർ സംസാരിച്ചു. അനുമോദന ജേതാക്കൾ മറുപടി പ്രസംഗവും നടത്തി.പരിപാടിയ്ക്ക് ഗുരുവായൂർ ജയപ്രകാശ്,പ്രീത എടവന ,പ്രഭാകരൻ മൂത്തേടത്ത്, രാജുകോക്കൂർ , വത്സല നാരായണൻ. രവി ചങ്കത്ത് മധു.കെ.നായർ ,ശ്രീകുമാർ പി. നായർ , പി.രാഘവൻ നായർ.കെ. ഉണ്ണികൃഷ്ണൻ , പി.ഗോപിനാഥൻ എന്നിവർ നേതൃത്വം നൽകി.

➤ ALSO READ

ശ്രീമാനദേവസുവർണ്ണ മുദ്ര പുരസ്ക്കാര ജേതാവിന് സ്നേഹാദരം നൽകി.

ഗുരുവായൂർ: ഗുരുവായൂർ ഗീതഗോവിന്ദം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഗുരുവായൂർ ദേവസ്വം കൃഷ്ണനാട്ടം ശ്രീ മാനവേദ സുവർണ്ണ പുരസ്കാരം നേടിയ ചുട്ടിയാശാൻ ഇ. രാജുവിന് സ്നേഹാദരം നൽകി അനുമോദിച്ചു. അഷ്ടപദിപഠന കേന്ദ്രത്തിൽ ട്രസ്റ്റ്സാരഥിയും ദേവസ്വംഅഷ്ടപദി...