BEYOND THE GATEWAY

ശ്രീമാനദേവസുവർണ്ണ മുദ്ര പുരസ്ക്കാര ജേതാവിന് സ്നേഹാദരം നൽകി.

ഗുരുവായൂർ: ഗുരുവായൂർ ഗീതഗോവിന്ദം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഗുരുവായൂർ ദേവസ്വം കൃഷ്ണനാട്ടം ശ്രീ മാനവേദ സുവർണ്ണ പുരസ്കാരം നേടിയ ചുട്ടിയാശാൻ ഇ. രാജുവിന് സ്നേഹാദരം നൽകി അനുമോദിച്ചു. അഷ്ടപദിപഠന കേന്ദ്രത്തിൽ ട്രസ്റ്റ്സാരഥിയും ദേവസ്വംഅഷ്ടപദി അദ്ധ്യാപകനുമായ ജോതിദാസ് കൂടത്തിങ്ക ലിന്റെ അദ്ധ്യക്ഷതയിൽചേർന്ന അനുമോദനസദസ്സ് നടൻ ശിവജി ഗുരുവായൂർ ഉൽഘാടനം ചെയ്ത് പുരസ്ക്കാരജേതാവിന് ഉപഹാര സമർപ്പണവും നിർവഹിച്ചു.

വിവിധ ക്ഷേത്ര, സംഘടന സാരഥികളായ ശശി വാറണാട്ട്, പ്രഭാകരൻ മണ്ണൂർ, ബാലൻ വാറണാട്ട്, പാനൂർ ദിവാകരൻ . വിബീഷ് ഗുരുവായൂർ , വി.ബാലകൃഷ്ണൻ നായർ. രാജീവ് കൊളാടി എന്നിവർ സംസാരിച്ചു. അനുമോദനം ഏറ്റു് വാങ്ങി പുരസ്ക്കാര ജേതാവ്. ഇ.രാജു കലാനിലയം മറുപടി പ്രസംഗവും നടത്തി. ഹരികൃഷ്ണൻ.സി. ഹരികൃഷ്ണൻ ജി.പി എന്നിവരുടെ അഷ്ടപദി ആലാപനത്തോടെയാണ് സദസ്സിന് ആരംഭം കുറിച്ചത്.

➤ ALSO READ

ഗുരുവായൂർ നെന്മിനി ബലരാമ ക്ഷേത്രത്തില്‍ മെഗാ തിരുവാതിര വർണ്ണാഭമായി

ഗുരുവായൂർ : ദേവസ്വം നെന്മിനി ബലരാമ ക്ഷേത്രത്തില്‍ ബലരാമ ജയന്തി അക്ഷയതൃതീയ മഹോത്സവത്തിന്റെ ഭാഗമായി നടന്ന മെഗാ തിരുവാതിര വർണ്ണാഭമായി. മെഗാ തിരുവാതിര നഗരസഭ ചെയര്‍മാന്‍ എം.കൃഷ്ണദാസ്, ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ....