BEYOND THE GATEWAY

ചെമ്പൈ സംഗീതോത്സവം  വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു ഉത്ഘാടനം ചെയ്തു ; സംഗീതാർച്ചന നാളെ മുതൽ

ഗുരുവായൂർ: ഏകാദശിക്ക് മുന്നോടിയായ ചെമ്പൈ സംഗീതോത്സവത്തിന് തുടക്കമായി.  ഉന്നത വിദ്യാഭ്യാസ വകുപ്പ്  മന്ത്രി ആർ. ബിന്ദു സംഗീതോത്സവം ഉദ്ഘാടനം ചെയ്തു. മന്ത്രിയിൽ നിന്ന് ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം സംഗീത കലാനിധി കുമാരി എ കന്യാകുമാരി ഏറ്റുവാങ്ങി. 50001 രൂപയും ശ്രീഗുരുവായൂരപ്പൻ്റെ രൂപം ആലേഖനം ചെയ്ത പത്തു ഗ്രാം ലോക്കറ്റ്, ഫലകം, പ്രശസ്തി പത്രം എന്നിവയടങ്ങുന്നതാണ് പുരസ്കാരം .

ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ചടങ്ങിൽ അധ്യക്ഷനായി .സംസ്ഥാന സർക്കാരിൻ്റെ മികച്ച ഗായകനുള്ള പുരസ്കാരം നേടിയ പി.എസ്.വിദ്യാധരൻ മാസ്റ്ററെ ചടങ്ങിൽ ദേവസ്വത്തിനു വേണ്ടി മന്ത്രി ഡോ.ആർ. ബിന്ദു ആദരിച്ചു. പുരസ്കാര സ്വീകർത്താവ് കുമാരി എ കന്യാകുമാരി മറുപടി പ്രസംഗം നടത്തി. ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗം കെ.പി.വിശ്വനാഥൻസ്വാഗതം പറഞ്ഞു.ദേവസ്വം ഭരണസമിതി അംഗങ്ങളായ സി മനോജ് ചെമ്പൈ പുരസ്കാര സ്വീകർത്താവിനെയും വി.ജി.രവീന്ദ്രൻ വിദ്യാധരൻ മാസ്റ്ററെയും ചടങ്ങിൽ പരിചയപ്പെടുത്തി.
ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗം ബ്രഹ്മശ്രീ.മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്,,ചെമ്പൈ സബ് കമ്മിറ്റി അംഗങ്ങളായ പ്രൊഥ. വൈക്കം വേണുഗോപാൽ, തിരുവിഴ ശിവാനന്ദൻ, എൻ.ഹരി, ചെമ്പൈ സുരേഷ് ,ആനയടി പ്രസാദ് ,ഗുരുവായൂർ കെ. മണികണ്ഠൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ ചടങ്ങിന് നന്ദി രേഖപ്പെടുത്തി. വൈകിട്ട് ആറുമണിയോടെ ക്ഷേത്രം കിഴക്കേ നടയിലെത്തിയ തംബുരു വിളംബര ഘോഷയാത്രയെ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ചെമ്പൈ സ്വാമികൾ ഉപയോഗിച്ചിരുന്ന തംബുരു തുടർന്ന് മേൽപുത്തൂർ ആഡിറ്റോറിയത്തിലെ സംഗീത മണ്ഡപത്തിൽ സ്ഥാപിച്ചതോടെയാണ് ഉദ്ഘാടന ചടങ്ങ് തുടങ്ങിയത്

➤ ALSO READ

ഇറ്റലി മുൻ പ്രസിഡൻ്റ് കുടുംബാഗം ഡാൻ്റെ നിക്കോള ഫെറാറെറ്റോ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി.

ഗുരുവായൂർ: ഇറ്റലി മുൻ പ്രസിഡൻ്റ് കുടുംബാഗം ഡാൻ്റെ നിക്കോള ഫെറാറെറ്റോ ചൊവ്വാഴ്ച വൈകീട്ട് ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. മുതലമട സ്വാമിജി സുനിൽ ദാസിൻ്റെ കൂടെയായിരുന്നു ഡാൻ്റെ നിക്കോള ഫെറാറെറ്റോയുടെ ക്ഷേത്ര ദർശനം. വൃക്ക...