BEYOND THE GATEWAY

ഇറ്റലി മുൻ പ്രസിഡൻ്റ് കുടുംബാഗം ഡാൻ്റെ നിക്കോള ഫെറാറെറ്റോ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി.

ഗുരുവായൂർ: ഇറ്റലി മുൻ പ്രസിഡൻ്റ് കുടുംബാഗം ഡാൻ്റെ നിക്കോള ഫെറാറെറ്റോ ചൊവ്വാഴ്ച വൈകീട്ട് ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി.

മുതലമട സ്വാമിജി സുനിൽ ദാസിൻ്റെ കൂടെയായിരുന്നു ഡാൻ്റെ നിക്കോള ഫെറാറെറ്റോയുടെ ക്ഷേത്ര ദർശനം. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലാവുകയും, കഴിഞ്ഞ വർഷം തൻ്റെ വൃക്കകൾ പ്രവർത്തനരഹിതമാവുകയും ചെയ്തപ്പോൾ സ്വാമിജി സുനിൽ ദാസിനെ കാണാൻ സാധിക്കുകയും അദ്ദേഹത്തിൻ്റെ നിർദ്ദേശപ്രകാരം പ്രവർത്തിക്കുകയും, ശ്രീ ഗുരുവായൂരപ്പൻ്റെ അനുഗ്രഹത്താൽ താൻ രോഗ വിമുക്തനായതായി ഡാൻ്റെ നിക്കോള ഫെറാറെറ്റോ പറഞ്ഞു.  അതുകൊണ്ടാണ് ഗുരുവായൂർ ക്ഷേത്ര ദർശനം വേണമെന്ന് തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

തൻ്റെ ആഗ്രഹം നിറവേറ്റാൻ ആര്യ സമാജത്തിൽ നിന്ന് ഹിന്ദു മതം സ്വീകരിക്കുകയും പ്രേമ സായി എന്ന പേര് സ്വീകരിക്കുകയും ചെയ്തു. ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തിയതിൽ താൻ അതീവ സന്തുഷ്ടനാണെന്ന് അദ്ദേഹം പറഞ്ഞു. 

➤ ALSO READ

ചെമ്പൈ സംഗീതോത്സവം  വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു ഉത്ഘാടനം ചെയ്തു ; സംഗീതാർച്ചന നാളെ മുതൽ

ഗുരുവായൂർ: ഏകാദശിക്ക് മുന്നോടിയായ ചെമ്പൈ സംഗീതോത്സവത്തിന് തുടക്കമായി.  ഉന്നത വിദ്യാഭ്യാസ വകുപ്പ്  മന്ത്രി ആർ. ബിന്ദു സംഗീതോത്സവം ഉദ്ഘാടനം ചെയ്തു. മന്ത്രിയിൽ നിന്ന് ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം സംഗീത കലാനിധി കുമാരി എ...