BEYOND THE GATEWAY

സുവിതം ഗുരുവായൂർ കുടുംബ സംഗമം നടത്തി

ഗുരുവായൂർ: ജീവകാരുണ്യ സംഘടനയായ ഗുരുവായൂർ സുവിതം ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽനൂറോളം അമ്മമാർക്ക് 500 രൂപ പെൻഷനും, സ്നേഹ വിരുന്നുo നൽകി. സുവിത സംഗമം നടത്തി. മാതാ കമ്മ്യൂണിറ്റിഹാളിൽ സുവിതം ഫൗണ്ടേഷൻ പ്രസിഡണ്ട് പി.കെ. സരസ്വതിയമ്മയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സംഗമം നഗരസഭ ആരോഗ്യ വിഭാഗം സ്റ്റാൻറ്റിoങ്ങ് കമ്മിറ്റി ചെയർമാൻ എ.എസ് മനോജ് ഉൽഘാടനം ചെയ്തു.

സുവിതം സെക്രട്ടറി വരുണൻ കൊപ്പര പദ്ധതി വിവരണം നടത്തി. റിട്ട. ലഫനന്റ്‌ കേണൽ പി.എൻ.ശാന്തമ്മ ബാംഗ്ലൂർ മുഖ്യാതിഥിയായി. നഗരസഭ കൗൺസിലർ രേണുക ശങ്കർ പെൻഷൻവിതരണം നിർവഹിച്ചു. ബാലൻ വാറണാട്ട് ആമുഖപ്രസംഗം നടത്തി. മാർട്ടിൻ ആന്റണി, എം.വിജയലക്ഷി . പി.ബി.സീമ , ഉഷ വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു.. കലാ വിരുന്നും, സ്നേഹവിരുന്നും ഉണ്ടായിരുന്നു. ബാബു നെന്മിനി, പ്രഹ്ലളാദൻ മാമ്പററ, പി. വേണുഗോപാൽ എം.രാമചചന്ദ്രൻ , രാധ എം.ആർ. എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി.

➤ ALSO READ

സേവ് ഗുരുവായൂർ മിഷൻ ലീഗൽ എയ്ഡ് സെൽ രൂപീകരിച്ചു.

ഗുരുവായൂർ  ഗുരുവായൂർ ക്ഷേത്ര നഗരിയിലും 'സമീപ പ്രദേശങ്ങളിലും മോക്ഷണങ്ങൾ പെരുകുന്ന സാഹചര്യത്തിൽ, ആശങ്കാകുലരായ പൊതുജനങ്ങൾക്ക് സുതാര്യവും വിശ്വസ്‌തവുമായ നിയമസഹായം ഉറപ്പു വരുത്തുന്നതിന് സേവ് ഗുരുവായൂർ മിഷൻ ലീഗൽ എയ്ഡ് സെൽ രൂപീകരിച്ചു. (SGM...