ഗുരുവായൂർ: മമ്മിയൂർ ദേവസ്വത്തിൻ്റെ 2025 ലെ ചുമർ ചിത്രങ്ങൾ ആലേഖനം ചെയ്ത ബഹുവർണ്ണ കലണ്ടറിൻ്റെ പ്രകാശന കർമ്മം ക്ഷേത്രനടയിൽ മേൽശാന്തി ശ്രീരുദ്രൻ നമ്പൂതിരിക്ക് നൽകി കൊണ്ട് ട്രസ്റ്റി ബോർഡ് ചെയർമാൻ ജി കെ പ്രകാശൻ നിർവ്വഹിച്ചു.
ട്രസ്റ്റി ബോർഡ് മെമ്പർ കെ കെ ഗോവിന്ദ് ദാസ്, എക്സിക്യൂട്ടീവ് ഓഫീസർ ഷാജി എൻ, ക്ഷേത്ര ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ക്ഷേത്ര കൗണ്ടറിൽ നിന്നും 40 രൂപ നിരക്കിൽ കലണ്ടർ ലഭിക്കുന്നതാണ്.