പാലക്കാട്: തൃശൂർ നാട്ടികയിൽ ലോറിയിടിച്ച് മരിച്ച 5 പേരുടെ വീടുകൾ ബുധനാഴ്ച മുതലമട സ്വാമിജി സുനിൽ ദാസ് സന്ദർശിച്ചു. സംസ്കാരിച്ച സ്ഥലങ്ങളിൽ പ്രാർത്ഥന നടത്തി. മരിച്ച കാളിയപ്പൻ്റെ സഹോദരങ്ങളായ ചിന്നത്തമ്പി, മുത്തു, മണികണ്ഠൻ, ജീവയുടെ അച്ഛൻ രമേഷ് എന്നിവരും പ്രാർത്ഥനയിൽ പങ്കെടുത്തു.
മരിച്ചവരുടെ ബന്ധുക്കൾക്ക് ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുകയും സംസ്കാര ചടങ്ങുകൾക്കായി ആശ്രമത്തിൽ നിന്ന് അരിയും പച്ചക്കറികളും കൊണ്ടുവന്നു.