ഗുരുവായൂർ: തൃശ്ശൂർ 24 കേരള ബറ്റാലിയൻ എൻസിസിയിലെ
തൈക്കാട് അപ്പു മാസ്റ്റർ ഹയർ സെക്കൻഡറി സ്കൂളിലെ കേഡറ്റുകളാണ് വേറിട്ട രീതിയിൽ എൻ.സി.സി ദിനം ആഘോഷിച്ചത്. 24 കേരള ബറ്റാലിയനിലെ മേജർ പി.ജെ. സ്റ്റൈജു ഉദ്ഘാടനം ചെയ്തു. നേരത്തേ ഗുരുവായൂർ നഗരത്തിലെ ദിശാബോർഡുകൾ വൃത്തിയാക്കാനും കേഡറ്റുകൾ രംഗത്തെത്തിയിരുന്നു.
തൈക്കാട് അപ്പു മാസ്റ്റർ ഹയർ സെക്കൻഡറി സ്കൂളിലെ പ്രധാന അധ്യാപിക ചിത്രാ ആർ നായർ അയ്യപ്പ ഭക്തർക്ക് മധുരനാരങ്ങ വിതരണം ചെയ്തു.

യുണിറ്റ് എൻ.സി.സി ഓഫിസർ ലഫ്റ്റനൻ്റ് കെ. അബ്ദുൾ അസീസ് ആശംസ പ്രസംഗം നടത്തി.സീനിയർ കേഡറ്റുകളായ ജെറാൾഡ് സി.ജെ ആരോൺ സോണി ,അമൽ കൃഷ്ണ എന്നിവർ പ്രസംഗിച്ചു. പ്രവർത്തനങ്ങൾക്ക് കേഡറ്റുകളായ ഹിർഷാബ് ടി.ബി, ജഗനാഥ്. ടി.എസ് ശ്രീരാഗ് സി.എസ്, ഘനശ്യാം പ്രദീഷ് , സഫാൻ കെ എഫ് എന്നിവർ നേതൃത്വം നല്കി.