ഗുരുവായൂർ: ദൃശ്യ ഗുരുവായൂരിൻ്റെ ജീവകാരുണ്യ പദ്ധതിയായ “ജീവനം ” മൂന്നാം ഘട്ടം ഉദ്ഘാടന ചടങ്ങിൻ്റെയും മലയാളത്തിൻ്റെ ഭാവഗായകൻ ശ്രീ പി ജയചന്ദ്രന് ഭാവഗീതി പുരസ്ക്കാരം സമ്മാനിക്കുന്ന പരിപാടിയുടെയും കോ-ഓർഡിനേഷൻ കമ്മറ്റി ഓഫീസ് ഉദ്ഘാടനം പ്രസിദ്ധ മൃദംഗ വിദ്വാൻ ശ്രീ കുഴൽമന്ദം രാമകൃഷ്ണൻ നിർവ്വഹിച്ചു. ദൃശ്യ പ്രസിഡണ്ട് കെ.കെ ഗോവിന്ദദാസ് അദ്ധ്യക്ഷത വഹിച്ചു.
വാർഡ് കൗൺസിലർ ജ്യോതി രവീന്ദ്രനാഥ്, ചാവക്കാട് ഫർക്ക സഹകരണ റൂറൽ ബാങ്ക് പ്രസിഡണ്ട് സി.എഗോപ പ്രതാപൻ, ദൃശ്യ സെക്രട്ടറി ആർ. രവികുമാർ, ഖജാൻജി വി.പി ആനന്ദൻ, ചീഫ് കോ-ഓർഡിനേറ്റർ ശ്യാം പെരുമ്പിലാവിൽ എന്നിവർ പ്രസംഗിച്ചു. ജനുവരി 4 ശനിയാഴ്ച വൈകിട്ട് 4.30 ന് ഇന്ദിരാ ഗാന്ധി ടൗൺ ഹാളിൽ വച്ചാണ് പരിപാടി നടക്കുന്നത്. ആദരിക്കുന്ന ചടങ്ങിന് ശേഷം ശ്രീ പി ജയചന്ദ്രൻ ആലപിച്ച ഗാനങ്ങൾ കോർത്തിണക്കി തൃശൂർ നാദോപാസന ഓർക്കസ്ട്ര ഒരുക്കുന്ന ശ്രീ കല്ലറ ഗോപൻ, ശ്രീ എടപ്പാൾ വിശ്വൻ, ശ്രീമതി പ്രീത കണ്ണൻ എന്നിവർ നയിക്കുന്ന ” മഞ്ഞലയിൽ മുങ്ങി തോർത്തി ” എന്ന ദൃശ്യ സംഗീതാവിഷക്കാരവും ഉണ്ടായിരിക്കും.