BEYOND THE GATEWAY

ആലപ്പുഴയിൽ കാറും KSRTC ബസും കൂട്ടിയിടിച്ച് അപകടം; അഞ്ച് പേർ മരിച്ചു

ആലപ്പുഴ കളർകോട് കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം. കാർ യാത്രിക്കാരായ അഞ്ച് യുവാക്കൾക്ക് ദാരുണാന്ത്യം. പരുക്കേറ്റ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ വെട്ടിപ്പൊളിച്ചാണ് യുവാക്കളെ പുറത്തെടുത്തത്. ആലപ്പുഴ മെഡിക്കൽ കോളേജ് ഒന്നാം വർഷ വിദ്യാർത്ഥികളാണ് മരിച്ചത്.

കെഎസ്ആർടിസി സൂപ്പർഫാസ്റ്റിലേക്ക് കാർ വന്ന് ഇടിക്കുകയായിരുന്നു. ആലപ്പുഴ ചങ്ങനാശേരി ഭാഗത്ത് നിന്നും ആലപ്പുഴ ദേശീയപാത ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. രാത്രി 9.30ഓടെയാണ് അപകടം ഉണ്ടായത്. വൈറ്റിലയിൽ നിന്ന് പുനലൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിലേക്കാണ് കാർ ഇടിച്ചത്. മഴയുണ്ടായിരുന്നതിനാൽ കാർ തെന്നി നിയന്ത്രണ തെറ്റി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാറിന്റെ മധ്യഭാഗമാണ് ബസിൽ ഇടിച്ചത്.

രാത്രി 9.30ഓടെയാണ് അപകടം ഉണ്ടായത്. വൈറ്റിലയിൽ നിന്ന് പുനലൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിലേക്കാണ് കാർ ഇടിച്ചത്. മഴയുണ്ടായിരുന്നതിനാൽ കാർ തെന്നി നിയന്ത്രണ തെറ്റി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാറിന്റെ മധ്യഭാഗമാണ് ബസിൽ ഇടിച്ചത്. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കാർ ഡ്രൈവർക്ക് പരുക്ക് ഗുരുതരമല്ല. അപകടത്തിൽപ്പെട്ടവരുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല. കെഎസ്ആർടിസി ബസിന്റെ മുൻഭാഗം തകർന്നു. ബസ് യാത്രക്കാർക്ക് പരുക്കേറ്റിട്ടില്ല.ലക്ഷദ്വീപ് സ്വദേശികളും ചേർത്തല സ്വദേശികളും കണ്ണൂർ സ്വദേശികളുമാണ് അപകടത്തിൽപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം.

➤ ALSO READ

ഗുരുവായൂർ ഏകാദശി; ഇന്ന് പി ടി മോഹനകൃഷ്ണൻ വിളക്ക്

ഗുരുവായൂർ: ഗുരുവായൂർ ഏകാദശി വിളക്കിന്റെ 24-ാം ദിവസമായ ബുധനാഴ്ച പി ടി മോഹനകൃഷ്ണന്റെ വക വിളക്കാഘോഷം നടക്കും. ഗുരുവായൂർ ദേവസ്വത്തിൽ ഒരുപാട് വികസന പ്രവർത്തനങ്ങൾ നടത്തിയ മുൻ ദേവസ്വം ചെയർമാനും, കോൺഗ്രസ് നേതാവുമായിരുന്നു...