BEYOND THE GATEWAY

ഗുരുവായൂർ ഏകാദശി; ഇന്ന് പി ടി മോഹനകൃഷ്ണൻ വിളക്ക്

ഗുരുവായൂർ: ഗുരുവായൂർ ഏകാദശി വിളക്കിന്റെ 24-ാം ദിവസമായ ബുധനാഴ്ച പി ടി മോഹനകൃഷ്ണന്റെ വക വിളക്കാഘോഷം നടക്കും. ഗുരുവായൂർ ദേവസ്വത്തിൽ ഒരുപാട് വികസന പ്രവർത്തനങ്ങൾ നടത്തിയ മുൻ ദേവസ്വം ചെയർമാനും, കോൺഗ്രസ് നേതാവുമായിരുന്നു പി ടി മോഹനകൃഷ്ണൻ. വിളക്കാഘോഷത്തിന്റെ ഭാഗമായി മേളത്തോടെയുള്ള ശിവേലി എഴുന്നള്ളി പ്പ് നടന്നു. ഭഗവതിക്കെട്ടിന് സമീപം സന്ധ്യക്ക് തായമ്പക അരങ്ങേറും, രാത്രി വിശേഷാൽ ഇടക്ക വാദ്യം, നാദ സ്വരം എന്നിവയോടെയാണ് വിളക്കെഴുന്നള്ളിപ്പ്. 

മേൽപ്പ്ത്തൂർ ഓഡിറ്റോറിയത്തിൽ ചെമ്പൈ സംഗീതോത്സവം 8-ാം ദിവസം പിന്നിട്ടു. പല പ്രശസ്തരും ഇതിനോടകം വേദിയിൽ സംഗീതാർചന നടത്തി. ഏകാദശി അടുക്കുംതോറും ക്ഷേത്രത്തിലേക്ക് ഭക്തരുടെ തിരക്ക് ക്രമാതീതമായി വർദ്ധിച്ചു വരികയാണ്. അയ്യപ്പഭക്തരുടെ നീണ്ട നിരയാണ് എപ്പോഴും. ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് ദേവസ്വം വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് ചെയർമാൻ ഡോ വി കെ വിജയനും അ ഡ്‌മിനി‌സ്ട്രേറ്റർ കെ പി വിനയനും അറിയിച്ചു. നാളെ കപ്രാട്ട് പാറുകുട്ടിയമ്മയുടെ വക വിളക്കാഘോഷമാണ്.

➤ ALSO READ

ശക്തമായ മഴ; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കാസറഗോഡ്, തൃശൂർ, മലപ്പുറം, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള...