BEYOND THE GATEWAY

വൈദ്യുതി നിരക്ക് വർദ്ധനവ് ; ഗുരുവായൂരിൽ കോൺഗ്രസ്സ്  പന്തം കൊളുത്തി പ്രകടനം നടത്തി..

ഗുരുവായൂർ; കേരള ജനതയെ ഷോക്കടിപ്പിക്കുന്ന  പിണറായി സർക്കാറിന്റെ ജനദ്രോഹ വൈദ്യുതി ചാർജ്ജ് വർദ്ധനയ്ക്കെതിരെ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗുരുവായൂരിൽ പ്രതിക്ഷേധ പന്തം കൊളുത്തി സമരം നടത്തി. കൈരളി ജംഗ്ഷൻ പരിസരത്ത് നിന്ന് ആരംഭിച്ച് നഗരം ചുറ്റി പടിഞ്ഞാറെ നടയിൽ സമാപിച്ച സമരം ബ്ലോക്ക് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത് ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഒ.കെ.ആർ.മണികണ്ഠൻ അദ്ധ്യക്ഷനായി.

നേതാക്കളായ ബാലൻ വാറണാട്ട്, സി.എസ്.സൂരജ് .പി.ഐ ലാസർ ,രേണുകാ ശങ്കർ , ശിവൻ പാലിയത്ത്, ഷൈലജ ദേവൻ, സി.ജെ. റെയ്മണ്ട് .വി.എസ് നവനീത്, പ്രിയാ രാജേന്ദ്രൻ , വി.എ.സുബൈർ, രാജലക്ഷ്മി. ഏ.കെ.ഷൈമിൽ , മാധവൻ കുട്ടികോങ്ങാശ്ശേരി, പി.എൻ പെരുമാൾ, ജോയൽ കാരക്കാട്, സ്റ്റീഫൻജോസ്, ടി.വി.കൃഷ്ണദാസ്, ബഷീർ മാണിക്യത്ത്പ്പടി എന്നിവർ നേതൃത്വം നൽകി

➤ ALSO READ

നെന്മിനി അയ്യപ്പൻ കാവിലെ അയ്യപ്പൻവിളക്കിന് ഗുരുവായൂർ ദേവസ്വം ചെയർമാൻ ഭദ്രദീപം  തെളിച്ചു..

ഗുരുവായൂർ: നെന്മിനി അയ്യപ്പൻ കാവിലെ അയ്യപ്പൻ വിളക്ക് വിപുല പരിപാടികളോടെ ശനിയാഴ്ച( 07-12-2024) ആഘോഷിച്ചു. ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി കെ വിജയന്‍ ഭദ്രദീപം തെളിച്ചു അയ്യപ്പൻവിളക്കിന്  തുടക്കം കുറിച്ചു.  ആഘോഷ പരിപാടികൾക്ക്...