ഗുരുവായൂർ: നെന്മിനി അയ്യപ്പൻ കാവിലെ അയ്യപ്പൻ വിളക്ക് വിപുല പരിപാടികളോടെ ശനിയാഴ്ച( 07-12-2024) ആഘോഷിച്ചു. ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി കെ വിജയന്‍ ഭദ്രദീപം തെളിച്ചു അയ്യപ്പൻവിളക്കിന് തുടക്കം കുറിച്ചു. ആഘോഷ പരിപാടികൾക്ക് അമ്പല കമ്മിറ്റി ഭാരവാഹികളും, മാതൃസമിതി അംഗങ്ങളും നേതൃത്വം നൽകി. ഗുരുവായൂരമ്പല കിഴക്കേനടയിൽ നിന്നും പാലക്കൊമ്പ് എഴുന്നള്ളിച്ച് പാണ്ടിമേളം, ശാസ്താംപാട്ട്, ചിന്ത് പാട്ട്, വാദ്യമേളങ്ങളുടെ അകമ്പടിയോടെ വർണാഭമായ കാവടി ഘോഷയാത്രയും ഉണ്ടായിരുന്നു.
ശബരിമല അയ്യപ്പനുമായി ബന്ധപ്പെട്ട ഒരു ആചാര കലയാണ് അയ്യപ്പൻ വിളക്ക്. അയ്യപ്പനും മണികണ്ഠനുമാണ് ഇതിലെ ആരാധനാ മൂർത്തികൾ. ഭഗവതി, കരുമല, വാവർ എന്നിവരും ആരാധിക്കപ്പെടുന്നു.