BEYOND THE GATEWAY

ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവം  “ലൈവ് സ്ട്രീമിംഗ്”; guruvayoorOnline.com ന് ദേവസ്വത്തിൻ്റെ ആദരവ്

ഗുരുവായൂർ: ചരിത്ര പ്രസിദ്ധമായ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് 2024 വർഷത്തെ ഗുരുവായൂർ ദേവസ്വം നടത്തി വരാറുള്ള ചെമ്പൈ സംഗീതോത്സവം തത്സമയം ചെയ്തതിന് guruvayoorOnline.com നെ ആദരിച്ചു.

നവംബർ 26 ന് ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രൊഫ ബിന്ദു ഉദ്ഘാടനം ചെയ്ത 50-ാമത് ചെമ്പൈ സംഗീതോത്സവം ഏകാദശി നാളിലാണ് സമാപിച്ചത്. നവീകരിച്ച ഗുരുവായൂർ മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിൽ നടന്ന സംഗീതസപര്യയിൽ ലോകത്തിൻ്റെ നാനാഭാഗങ്ങളിലുള്ള മൂവ്വായിരത്തോളം പേർ പങ്കെടുത്തു. ഗുരുവായൂർ ദേവസ്വത്തിൻ്റെ ഔദ്യോഗിക  You Tube ചാനലായ Guruvayur Devaswom Official ലാണ് 15 ദിനരാത്രങ്ങൾ നീണ്ടുനിന്ന സംഗീതോത്സവം തൽസമയം സ്ട്രീമിംഗ് ചെയ്തത്. സംഗീതാസ്വാദകർക്ക് തുടർന്നും ഇത് ആസ്വദിക്കാവുന്നതായിരിക്കും.

ഡിസംബർ 11 ന് രാത്രി 8 30 ന് ചെമ്പൈ സംഗീത മണ്ഡപത്തിൽ നടന്ന സമാപന സമ്മേളനത്തിൽ നടന്ന പ്രൗഡഗംഭീരമായ ചടങ്ങിൽ guruvayoorOnline.com സി ഇ ഒ പണിക്കശേരി രഞ്ജിത് ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗവും ചെമ്പൈ സബ് കമ്മിറ്റി കൺവീനമായ കെ പി വിശ്വനാഥനിൽ നിന്ന് ഉപഹാരം ഏറ്റു വാങ്ങി .guruvayoorOnline.com  മാനേജിംഗ് എഡിറ്റർ പ്രേംകുമാർ ജി മേനോൻ ചടങ്ങിൽ സന്നിഹിതരായി.

ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ, ഭരണ സമിതി അംഗങ്ങളായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, വി ജി രവീന്ദ്രൻ, മനോജ് ബി നായർ, സി മനോജ്, അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ, സംഗീതോത്സവ സബ്ബ് കമ്മറ്റി അംഗങ്ങളായ വൈക്കം വേണുഗോപാൽ, തിരുവിഴ ശിവാനന്ദൻ, പി എസ് വിദ്യാധരൻ മാസ്റ്റർ, ചെമ്പൈ സുരേഷ്, ഡോ ഗുരുവായൂർ കെ മണികണ്ഠൻ, എൻ ഹരി, ആനയടി പ്രസാദ്, ദേവസ്വം പബ്ളിക്കേഷൻ അസി. മാനേജർ കെ ജി സുരേഷ്, പി ആർ ഒ ബിമൽ നാഥ്, എന്നിവരും ചടങ്ങിൽ സന്നിഹിതരായി.

➤ ALSO READ

ഗുരുവായൂർ നെന്മിനി ബലരാമ ക്ഷേത്രത്തില്‍ മെഗാ തിരുവാതിര വർണ്ണാഭമായി

ഗുരുവായൂർ : ദേവസ്വം നെന്മിനി ബലരാമ ക്ഷേത്രത്തില്‍ ബലരാമ ജയന്തി അക്ഷയതൃതീയ മഹോത്സവത്തിന്റെ ഭാഗമായി നടന്ന മെഗാ തിരുവാതിര വർണ്ണാഭമായി. മെഗാ തിരുവാതിര നഗരസഭ ചെയര്‍മാന്‍ എം.കൃഷ്ണദാസ്, ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ....