BEYOND THE GATEWAY

മദ്യപിച്ച് വഴക്ക് ഉണ്ടാക്കിയ ആളെ ഇരുമ്പുകമ്പി കൊണ്ട് തലയ്ക്ക് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിലെ പ്രതി അറസ്റ്റിൽ

ഗുരുവായൂർ: ഗുരുവായൂർ വടക്കേ ഇന്നർ റോഡിൽ 2024 ഡിസംബർ 19 ന് മദ്യപിച്ച് വഴക്ക് ഉണ്ടാക്കിയ ഗോപാലൻ മകൻ ഷെല്ലി (47) കുറ്റിയിൽ ഹൗസ്, കൊറ്റോളി, കണ്ണൂർ എന്നയാളെ ഇരുമ്പ് കമ്പി കൊണ്ട് തലക്ക് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിലെ പ്രതി ഗോപലൻ മകൻ അർജ്ജുനൻ (58), ആനന്ദഭവൻ, തെൻമല വില്ലേജ് , തെൻമല ദേശം . കൊല്ലം ജില്ല എന്നയാളെ ഗുരുവായൂർ ടെംബിൾ പോലീസ് ഇൻസ്പെക്ടർ ജി അജയകുമാറിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. 

തലക്ക് ഗുരുതര പരിക്ക് പറ്റിയ ഷെല്ലി തൃശൂർ മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ അബോധാവസ്ഥയിൽ കഴിയുകയാണ്  ഇരുവരും വീട്ടിൽ നിന്നും വീട്ടുകാരുമായി തെറ്റി ഗുരുവായൂരിൽ കൂലിപ്പണി ചെയ്ത് ജീവിക്കുന്നവരാണ്. ചാവക്കാട് ജെ എഫ് സി എം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. അന്വേഷണ സംഘത്തിൽ എ എസ് ഐമാരായ സാജൻ, ജയചന്ദ്രൻ, സി പി ഒ മാരായ അരുൺ , അനൂപ് എന്നിവരും ഉണ്ടായിരുന്നു.

➤ ALSO READ

അർഹരായവർക്ക് വിഷു സദ്യയും വിഷു കൈനീട്ടവും നൽകി ചേംബർ ഓഫ് കോമേഴ്സ്

ഗുരുവായൂർ ചേംബർ ഓഫ് കോമേഴ്സിന്റെ ആഭിമുഖ്യത്തിൽ വിശക്കുന്ന വയാറിനൊരു പൊതി ചോറ് എന്ന ജീവകാരുണ്യപദ്ധതിയുടെ ഭാഗമായി വിഷുദിനത്തിൽ വിഷു സദ്യയും വിഷുകൈനീട്ടവും ഏകദേശം മുന്നൂറിലേറെ ആളുകൾക്ക് നൽകി. ഗുരുവായൂർ നഗരസഭ ചെയർമാൻ എം...