BEYOND THE GATEWAY

ഗുരുവായൂരിലെ ലോഡ്ജിൽ കണക്കിൽ കൃത്രിമം; ജീവനക്കാരൻ അറസ്റ്റിൽ

ഗുരുവായൂർ: ഗുരുവായൂർ വടക്കേ നടയിലുള്ള സ്വകാര്യ ലോഡ്ജിലെ റിസപ്ഷനിൽ ജോലി ചെയ്തിരുന്ന സന്ദീപ്  എന്നയാൾ ലോഡ്ജിലെ വിവാഹങ്ങൾക്കും റൂമുകൾക്കും  മറ്റും അഡ്വാൻസായി കസ്റ്റമേഴ്സ്  നൽകുന്ന തുക  രശീതിയിൽ കൃത്രിമം കാട്ടി പണം സ്വന്തം അക്കൗണ്ടിലേക്ക് ഗൂഗിൾ പേ ആയും മറ്റും സ്വീകരിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കാര്യത്തിന് ലോഡ്ജ് ഉടമയുടെ പരാതിയിൽ  ഗുരുവായൂർ ടെമ്പിൾ പോലീസ് കേസ്സ് രജിസ്റ്റർ ചെയ്യുകയായിരുന്നു. 

കേസ്സിലെ പ്രതി ചന്ദ്രൻ മകൻ സന്ദീപ് ടി ചന്ദ്രൻ(35), തുപ്പത്ത് ഹൗസ്, പാലയൂർ, ചാവക്കാട് എന്നയാളെ ടെമ്പിൾ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ  ജി അജയകുമാറിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു ചാവക്കാട് ജെ എഫ് സി എം കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് കോടതി ജാമ്യം അനുവദിചു. അന്വേഷണ സംഘത്തിൽ എസ് ഐ കെ ഗിരി, എ എസ് ഐ രാജേഷ്, സി പി ഒ അരുൺ, ഡ്രൈവർ എസ് സി പി ഒ ഗഗേഷ്  എന്നിവരും ഉണ്ടായിരുന്നു

➤ ALSO READ

അർഹരായവർക്ക് വിഷു സദ്യയും വിഷു കൈനീട്ടവും നൽകി ചേംബർ ഓഫ് കോമേഴ്സ്

ഗുരുവായൂർ ചേംബർ ഓഫ് കോമേഴ്സിന്റെ ആഭിമുഖ്യത്തിൽ വിശക്കുന്ന വയാറിനൊരു പൊതി ചോറ് എന്ന ജീവകാരുണ്യപദ്ധതിയുടെ ഭാഗമായി വിഷുദിനത്തിൽ വിഷു സദ്യയും വിഷുകൈനീട്ടവും ഏകദേശം മുന്നൂറിലേറെ ആളുകൾക്ക് നൽകി. ഗുരുവായൂർ നഗരസഭ ചെയർമാൻ എം...