BEYOND THE GATEWAY

പാലയൂർ തീർത്ഥ കേന്ദ്രത്തിൽ ക്രിസ്തുമസ്സ്‌ ആഘോഷങ്ങൾ പോലീസ് തടസ്സപ്പെടുത്തിയതിൽ വിശ്വാസികളുടെ പ്രതിഷേധം.. “രോക്ഷാർഹം”


ചാവക്കാട്: പാലയൂർ സെന്റ് തോമസ് തീർത്ഥകേന്ദ്രത്തിൽ ക്രിസ്തുമസ്സ്‌ ആഘോഷത്തിന് തടസ്സങ്ങൾ സൃഷ്‌ടിച്ച പോലീസ് നടപടിക്കെതിരെ പാലയൂർ ഫോറാനയുടെ അഭിമുഖ്യത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.ഇന്ന് വൈകീട്ട് 4:30ന് പാലയൂർ സെന്റ് തോമസ് തീർത്ഥകേന്ദ്രത്തിൽ നിന്നും ആരംഭിച്ച പ്രതിഷേധ റാലി ചാവക്കാട് താലൂക്ക് കാര്യാലയത്തിന് സമീപം (വസന്തം കോർണർ) സമാപിച്ചു., തുടർന്ന് പൊതുയോഗവും ഉണ്ടായിരിന്നു. യോഗത്തിൽ കത്തോലിക്ക കോൺഗ്രസ്‌ തൃശ്ശൂർ അതിരൂപത പ്രസിഡന്റ്‌ ജോബി കാക്കശ്ശേരി ഉദ്ഘാടനം നിർവഹിച്ചു.

സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപൽ തീർത്ഥ കേന്ദ്രം ആർച്ച് പ്രീസ്റ്റ്റവ ഡോ ഡേവിസ് കണ്ണമ്പുഴ അധ്യക്ഷത വഹിച്ചു.സഭ താരം പി ഐ ലാസർ, ഫോറോന പ്രസിഡന്റ്‌ ജോഷി കൊമ്പൻ, കത്തോലിക്ക കോൺഗ്രസ്സ് ട്രെഷറർ റോണി അഗസ്റ്റിൻ, കുടുംബകൂട്ടായ്മ ഫോറോന കൺവീനർ തോമസ് ചിറമ്മേൽ, എന്നിവർ പ്രസംഗിച്ചു.യോഗത്തിൽ കത്തോലിക്ക കോൺഗ്രസ്സ് തൃശ്ശൂർ അതിരൂപത ജോ. സെക്രട്ടറി ക്രിസ്തുമസ്സ്‌ പരിപാടികൾ അലങ്കോലമാക്കുകയും, അവഹേളിക്കുകയും ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി എടുക്കണം എന്ന പ്രമേയം അവതരിപ്പിച്ചു.. ഇടവക ട്രസ്റ്റിമാരായ ഫ്രാൻസിസ് ചിരിയം കണ്ടത്ത്,സേവ്യർ വാകയിൽ,ചാക്കോ പുലിക്കോട്ടിൽ, ഹൈസൺ പി എ, പ്രതിനിധിയോഗം സെക്രട്ടറി ബിനു താണിക്കൽ, തീർത്ഥകേന്ദ്രം സെക്രട്ടറി ബിജു മുട്ടത്ത്,എന്നിവർ, ജോയസി ആന്റണി, ബീന ജോഷി എന്നിവർ നേതൃത്വം നൽകി.

➤ ALSO READ

കോട്ടപ്പടി സെന്റ്. ലാസ്സേഴ്സ് ദേവാലയത്തിൽ ഉയിർപ്പ് തിരുന്നാൾ ആചരിച്ചു.

ഗുരുവായൂർ: കോട്ടപ്പടി സെന്റ്. ലാസ്സേഴ്സ് ദേവാലയത്തിൽ രാത്രി 11:30ന് ഉയർപ്പിന്റെ തിരുക്കർമ്മങ്ങൾ ആരംഭിച്ചു. വികാരി റവ ഫാ ഷാജി കൊച്ചുപുരയ്ക്കൽ മുഖ്യ കാർമികത്വം വഹിച്ചു. അസിസ്റ്റന്റ് വികാരി റവ.ഫാ. തോമസ് ഊക്കൻ, റവ...