കോട്ടപ്പടി സെന്റ് ലാസേർസ് ദേവാലയത്തിലെ തിരുന്നാൾ ഭക്തി സാന്ദ്രമായി

ഗുരുവായൂർ: കോട്ടപ്പടി സെന്റ് ലാസേർസ് ദേവാലയത്തിൽ വിശുദ്ധ ലാസറിന്റെയും പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും സംയുക്‌ത തിരുന്നാളിന്  വെള്ളിയാഴ്ച രാവിലെ 5:45 നും 8 നും വിശുദ്ധ കുർബ്ബാന 10:30 നു ആഘോഷമായ ദിവ്യബലിയ്ക്കു മുഖ്യ കാർമ്മികൻ വടക്കൻ പുതുക്കാട് വികാരി റവ.ഫാ ജോസ് എടക്കളത്തൂർ മുഖ്യ കാർമ്മികത്യം വഹിച്ചു. 

സാന്ത്വനം അസി. ഡയറക്ടർ റവ.ഫാ ഡിക്‌സൺ കൊളബ്രത്ത് സഹ കാർമ്മികത്യം വഹിച്ചു. ഉച്ച തിരിഞ്ഞു 4 ന് നടന്ന ദിവ്യബലിയ്ക്കു ശേഷം ചരിത്ര പ്രസിദ്ധമായ അങ്ങാടി ചുറ്റിയുള്ള പ്രദക്ഷിണം നൂറു കണക്കിന് മുത്തു കുടകളും അമ്പതോളം പൊൻ കുരിശും ബാൻഡ് വാദ്യവും ആയിരത്തോളം വിശ്വാസികളും അണി നിരന്ന വർണാഭമായ പ്രദക്ഷിണം കിഴക്കും പടിഞ്ഞാറും ഉള്ള മാതാവിന്റെ കപ്പേളയിൽ പ്രത്യേക പ്രാത്ഥനക്കു ശേഷം ദേവാലത്തിൽ എത്തി. 

രാത്രി 10 മണിക്ക് വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ ദേവാലത്തിൽ എടുത്തു വെച് തുടർന്ന് പൂർവികർക്കു കണ്ടു കിട്ടിയ വിശുദ്ധ ലാസർ പുണ്യവാന്റെ തിരുന്നാൾ ദിനത്തിൽ മാത്രം പുറത്തെടുക്കുന്ന വിശുദ്ധ രൂപം തൊട്ടു വണങ്ങൽ, 4-ാം തീയ്യതി ശനിയാഴ്ച്ച സകല മരിച്ചവർക്കു വേണ്ടിയുള്ള പരിശുദ്ധ കുർബ്ബാന, ഒപ്പീസ് രാത്രി 7 മണിയ്ക്ക് യുണൈറ്റഡ് ക്ലബ്ബ് സ്പോൺസർ ചെയ്ത ഗാനമേള. പ്രസ്തുത ചടങ്ങുകൾക്ക് വികാരി റവ.ഫാ ഷാജി കൊച്ചുപുരയ്‌ക്കൽ, അസി. വികാരി എഡ്‌വിൻ ഐനിക്കൽ, ജനറൽ കൺവീനർ ബാബു.വി.കെ ട്രസ്റ്റിമാരായ പോളി.കെ.പി, സെബി താണിക്കൽ, ഡേവിസ്.സി.കെ കൺവീനർമാരായ സിസ്റ്റർ.റിയ റോസ് ,ആനി ജോസ്, ബാബു. എം. വര്ഗീസ്, ബിജു.മുട്ടത്ത്,പി ആർ ഒ ജോബ്.സി.ആൻഡ്രൂസ് എന്നിവർ നേതൃത്യം നൽകി.

➤ ALSO READ

ഗുരുവായൂർ ദേവസ്വം നിയമനത്തിൽ 50% പ്രാദേശിക പരിഗണന നൽകണം; കെ പി ഉദയൻ

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിലേക്ക് കെ ഡി ആർ ബി നിയമനം നടത്തുമ്പോൾ 50% പ്രാദേശിക പരിഗണന നൽകി നാട്ടുകാർക്ക് സംവരണം നൽകണമെന്ന് കോൺഗ്രസ് പ്രവർത്തകനും, ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവുമായ കെ പി...