BEYOND THE GATEWAY

ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജ് സപ്തതി ആഘോഷം; ‘എഡ്യുലോഞ്ച് 2025’ ജനുവരി 6ന്.

ഗുരുവായൂർ: ഉന്നത വിദ്യാഭ്യാസ രംഗത്ത് മികവിൻ്റെ 70 വർഷങ്ങൾ പിന്നിടുന്ന ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിൻറെ സപ്തതി ആഘോഷത്തിൻ്റെ ഭാഗമെന്ന നിലയിൽ 2025 ജനുവരി 6,7 ദിവസങ്ങളിൽ ഓപ്പൺ ഡേ ആയി തങ്ങളുടെ പ്രവർത്തനങ്ങളെ ആഘോഷിക്കുകയാണ്. 

എഡ്യുലോഞ്ച് 2025 എന്ന ഈ പ്രോഗ്രാം ഇവിടുത്തെ വൈവിധ്യമാർന്ന കോഴ്‌സുകളെ പരിചയപെടുന്നതിനും തൊഴിൽ സംബന്ധമായ സാധ്യതകളെ അറിയുന്നതിനും, കലാലയ പ്രവർത്തനങ്ങളെ മനസ്സിലാക്കുന്നതിനും അതുവഴി കോളേജിനെ അടുത്തറിയുന്നതിനും വേദിയൊരുക്കുന്നു. നാലു വർഷ ഡിഗ്രി പ്രോഗ്രാമുകളെ അടിസ്ഥാനപ്പെടുത്തി വിവിധ പഠന വകുപ്പുകൾ എക്സിബിഷൻ ഒരുക്കുന്നു. കേരളത്തിൻ്റെ ഐ ക്യു മാൻ ആയി അറിയപ്പെടുന്ന അജി ആർ ജനുവരി 6നു പത്തു മണിക്ക് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് പ്രോഗ്രാം ഉദ്ഘാടനം ചെയ്യും.

പ്ലസ്ടു തല പ്രതിഭാധനരായ വിദ്യാർത്ഥികൾക്കായി ഏർപ്പെടുത്തിയിട്ടുള്ള ലിറ്റിൽ ഫ്ളവർ കോളേജ് എക്സലൻസ് അവാർഡ് 2025 ഈ വേദിയിൽ വച്ച് നല്കുന്നതായിരിക്കും.

➤ ALSO READ

ഗുരുവായൂർ ദേവസ്വം നിയമനത്തിൽ 50% പ്രാദേശിക പരിഗണന നൽകണം; കെ പി ഉദയൻ

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിലേക്ക് കെ ഡി ആർ ബി നിയമനം നടത്തുമ്പോൾ 50% പ്രാദേശിക പരിഗണന നൽകി നാട്ടുകാർക്ക് സംവരണം നൽകണമെന്ന് കോൺഗ്രസ് പ്രവർത്തകനും, ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവുമായ കെ പി...