ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇടത്തരികത്തുകാവ് ശ്രീ ഭഗവതിക്ക് ഞായറാഴ്ച താലപ്പൊലി ആഘേഷിക്കും. ഗുരുവായൂർ താലപ്പൊലി സംഘം വകയാണ് ജനുവരി 5 ഞായറാഴ്ച നടക്കുന്ന താലപ്പൊലി.
താലപ്പൊലി ദിവസം ഉച്ചയ്ക്ക് പുറത്തേക്ക് എഴുന്നള്ളിപ്പ് ഉള്ളതിനാൽ പകൽ 11.30 നു ഗുരുവായൂർ ക്ഷേത്രം നട അടയ്ക്കുന്നതാണ്. ആയതിനാൽ പകൽ 11.30 നു ശേഷം ക്ഷേത്രത്തിൽ ദർശന സൗകര്യം ഉണ്ടാകുന്നതല്ല. വിവാഹം, ചോറൂൺ, തുലാഭാരം, മറ്റു വഴിപാടുകൾ എന്നിവയും പകൽ 11.30 നു ശേഷം നടത്താൻ കഴിയില്ല. ക്ഷേത്രാചാര ചടങ്ങുകൾക്ക് ശേഷം വൈകിട്ട് 4.30 നു ശേഷം ക്ഷേത്രത്തിൽ ദർശന സൗകര്യം തുടരുന്നതാണ്.
ഗുരുവായൂർ ദേവസ്വം വക താലപ്പൊലി ഫെബ്രുവരി 7 നാണ് ആഘോഷിക്കുന്നത്. അന്നും പകൽ 11.30 നു നട അടച്ചാൽ വൈകീട്ട് 4:30 നായിരിക്കും തുറക്കുന്നത്.