BEYOND THE GATEWAY

കോട്ടപ്പടി സെന്റ് ലാസ്സേഴ്സ് ദേവാലയത്തിൽ നവവൈദികർക്ക് സ്വീകരണം നൽകി

ഗുരുവായൂർ: കോട്ടപ്പടി സെന്റ് ലാസ്സേഴ്സ് ദേവാലയത്തിൽ ഡിസംബർ 30ന് അഭിവന്ദ്യ പിതാവിൽ നിന്നും തിരുപ്പട്ടം സ്വീകരിച്ച ഷെബിൻ പനക്കൽ, വിബിന്റോ ചിറയത്ത്, ജെയ്സൺ ചൊവ്വല്ലൂർ എന്നിവർക്ക് സ്വീകരണം നൽകി. തുടർന്ന് നടന്ന അനുമോദന യോഗം ജോജു ചിരിയങ്കണ്ടത്ത് ഉദ്ഘാടനം ചെയ്തു. 

വികാരി റവ ഫാ ഷാജി കൊച്ചുപുരയ്ക്കൽ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് വികാരി എഡ്വിൻ ഐനിക്കൽ, വി കെ ബാബു, ബിജു മുട്ടത്ത്, ജെയിൻ ചെമ്മണ്ണൂർ, ബെന്നി പനക്കൽ എന്നിവർ ആശംസകൾ അർപ്പിച്ചു. 35 വർഷം ഓഫീസ് കാര്യങ്ങൾ ചെയ്ത വിൻസെന്റ് ചിറയത്തിനെ  ആദരിച്ചു. കുട്ടികളെ അവതരിപ്പിച്ച കലാപരിപാടികൾക്ക് ശേഷം ശിവജി ഗുരുവായൂർ അവതരിപ്പിച്ച ‘മത്തായിയുടെ മരണം’ എന്ന നാടകവും ഉണ്ടായിരുന്നു. പ്രസ്തുത ചടങ്ങുകൾക്ക് ട്രസ്റ്റിമാരായ പോളി കെ പി, സെബി താണിക്കൽ, ഡേവിസ് സി കെ, പി ആർ ഒ ജോബ് സി ആൻഡ്രൂസ്  എന്നിവർ നേതൃത്വം നൽകി.

➤ ALSO READ

അർഹരായവർക്ക് വിഷു സദ്യയും വിഷു കൈനീട്ടവും നൽകി ചേംബർ ഓഫ് കോമേഴ്സ്

ഗുരുവായൂർ ചേംബർ ഓഫ് കോമേഴ്സിന്റെ ആഭിമുഖ്യത്തിൽ വിശക്കുന്ന വയാറിനൊരു പൊതി ചോറ് എന്ന ജീവകാരുണ്യപദ്ധതിയുടെ ഭാഗമായി വിഷുദിനത്തിൽ വിഷു സദ്യയും വിഷുകൈനീട്ടവും ഏകദേശം മുന്നൂറിലേറെ ആളുകൾക്ക് നൽകി. ഗുരുവായൂർ നഗരസഭ ചെയർമാൻ എം...