ഗുരുവായൂർ: ഗുരുവായൂർ ചിന്മയാമിഷന്റെ ആഭിമുഖ്യത്തിൽ ഗുരുവായൂരിൽ സമ്പൂർണ ഭഗവദ് ഗീത സമൂഹ പാരായണം നടത്തി. ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ വച്ചു നടന്ന ഗീതാപാരായണം ചിന്മയാ സ്റ്റഡി ഗ്രൂപ്പ് കേരള സംയോജകൻ സ്വാമി തത് ത്മാനന്ദ ഉദ്ഘാടനം ചെയ്തു. ചിന്മയാ സേവാ ട്രസ്റ്റ് കേരളാ കോർഡിനേഷൻ കമ്മിറ്റി സംയോജകൻ സ്വാമി അഭയാനന്ദ, കേരള ചിന്മയാ സ്വരാജ്ഞലി സംയോജകൻ ബ്രഹ്മചാരി നിഖിൽ എന്നിവർ ഗീതാപാരായണത്തിന് നേതൃത്വം നൽകി.

ഭഗവത് ഗീത അഷ്ടോത്തര ശത നാമാർച്ചന, ഗീതാ ആരതി, സംസ്ഥാന ഗീത ചൊല്ലൽ മത്സര വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനം, പ്രസാദ വിതരണം, ഗുരു ദക്ഷിണ സമർപ്പണം എന്നിവയും നടന്നു. ഗുരുവായൂർ ചിന്മയാമിഷൻ പ്രസിഡണ്ട് പ്രൊഫ.എൻ.വിജയൻ മേനോൻ, സെക്രട്ടറി സജിത് കുമാർ, ട്രഷറർ അനൂപ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. കേരളത്തിലെ വിവിധ ചിന്മയാമിഷൻ കേന്ദ്രങ്ങളിൽ നിന്നുള്ളവരും നിരവധി ഭക്തരും ഗീതാപാരായണത്തിൽ പങ്കെടുത്തു.