ഗുരുവായൂർ: ഗുരുവായൂർ ഇടത്തരികത്ത്കാവ് ഭഗവതിയുടെ താലപ്പൊലിയോടനുബന്ധിച്ച് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ ഇന്ന് ആറുമണിക്ക് കുമാരി കീർത്തന കൃഷ്ണകുമാർ അഷ്ടപദി അവതരിപ്പിച്ചു. തുടർന്ന് ആചാര്യ ശ്രീ അന്നമട ഹരിദാസൻ ആധ്യാത്മിക പ്രഭാഷണം നടത്തി. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി. കഴിഞ്ഞ അഞ്ചു വർഷത്തിലേറെയായി ഗുരുവായൂരിൽ നിറസാന്നിധ്യമായ “കൃഷ്ണാമൃതം ഗുരുവായൂർ” തിരുവാതിരക്കളിയോടെ കലാപരിപാടികൾക്കു തുടക്കം കുറിച്ചു.

നിലവിളക്കും .നിറപറയും അഷ്ടമംഗല്യവും വെച്ച് തിരുവാതിരക്കളി സംഘം മുണ്ടും വേഷ്ടിയുമണിഞ്ഞ് തലയില്‍ മുല്ലപ്പൂവും ദശപുഷ്പവും ചൂടി ഗണേശ സ്തുതിയോടെ തിരുവാതിരക്കളി തുടങ്ങി. മഹാദേവൻ്റെയും കണ്ണന്റെയും ഭഗവതിയുടെയും സ്തുതിക്കുന്ന പാട്ടിന്റെ താളത്തിൽ ലാസ്യ പ്രധാനമായ ഭാവത്തിൽ ചുവടുവെച്ചു . ബിന്ദു നാരായണൽ, പ്രസന്ന ബാബു, പഞ്ചമി വിനീത്, ദീപ രാധാകൃഷ്ണൻ, കവിത സജിത്., മീന അനിൽകുമാർ,, സ്മിത ബാലകൃഷ്ണൻ, ഷീന പ്രേംകുമാർ, അനിത ശശിധരൻ, ഗീത ശരിശൻ, അനു, കവിത രാജേഷ്, സുനിത ഗോപിനാഥൻ, ജലജ സജീവ്, കാഞ്ചന ശശീധരൻ, കുമാരിമാർ സേതുലക്ഷ്മി, പാർവതി എന്നിവർ തിരുവാതിരക്കളിയിൽ പങ്കെടുത്തു. ഭാരതി അനിൽകുമാർ, ചിത്ര ഷിജു, അഞ്ജന സതീഷ് എന്നിവർ പിന്നണിയിൽ പാടി. ഗുരുന്നാഥൻ : സുനിൽകുമാർ ഒരുമനയൂർ.
ഇടത്തരികത്ത്കാവ്
ഗുരുവായൂർ ക്ഷേത്രവുമായി അനുബന്ധമായ ഭഗവതി ക്ഷേത്രമാണ്. ഗരുവായൂർ ക്ഷേത്ര തട്ടകം കാത്തു പരിപാലിക്കുന്ന ഗ്രാമദേവതയാണ് ഇടത്തരികത്ത് ഭഗവതി. ശ്രീ ഗുരുവായൂരപ്പന്റെ ഇടതുവശം അരികിലായി ഇരിക്കുന്നതിനാൽ ഇടത്തരികത്ത് കാവും ഇടത്തരികത്ത് ഭഗവതിയുമായി. ശ്രീ ഗുരുവായൂരപ്പന് അധിവസിക്കുവാൻ ഇടം നല്കി ഭഗവതി ഇടത്തേ അരികത്തേക്കും മഹാദേവൻ മമ്മിയൂരേക്കും മാറിക്കൊടുത്തു എന്നാണ് ഐതിഹ്യം.