ഗുരുവായൂർ: ഗുരുവായുരിലെ സാമൂഹിക സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യവും ഗുരുവായൂർ എൻ. ആർ. ഐ യു.എ.ഇ അസോസിയേഷൻ മുൻ പ്രസിഡന്റ് ബാല ഉള്ളാട്ടിൽ അന്തരിച്ചു.ഇന്ന് രാവിലെ മൂന്ന് മണിക്ക് ആയിരുന്നു അന്ത്യം.
നീണ്ട പ്രവാസ ജീവിതത്തിനു ശേഷം ഗുരുവായൂരിൽ സ്ഥിര താമസമാക്കിയ ബാല ഉള്ളാട്ടിൽ, പെട്ടെന്നുള്ള ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലായിരുന്നു. 68 വയസായിരുന്നു.
പ്രശസ്ത മാധ്യമ ഫോട്ടോഗ്രാഫർ ഉണ്ണി കോട്ടക്കൽ സഹോദരനാണ്. ഭാര്യ ഗീത ബാല, മകൾ ഡോ. തുളസി പൂർണിമ ബാല. ഭൗതിക ശരീരം ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് മമ്മിയൂരിലെ സ്വവസതിയിൽ പൊതുദർശനത്തിന് വയ്ക്കും തുടർന്ന് അദ്ദേഹത്തിൻ്റെ ആഗ്രഹപ്രകാരം മൃതദേഹം വൈകിട്ട് 4 ന് തൃശൂർ മെഡിക്കൽ കോളജിന് കൈമാറും.
ബാലാ ഉള്ളാട്ടിലിന് ഗുരുവായൂർ ഓൺലൈൻ്റെ ആദരാഞ്ജലികൾ