കവി രുദ്രൻ വാരിയത്തിന്റെ “ഇണയുമൊത്തൊരുനാൾ” കവിതാ സമാഹാരത്തിന്റെ കോപ്പികൾ മാറഞ്ചേരി പഞ്ചായത്തിലെ വിവിധ വായനശാലകൾക്ക് വേണ്ടി മൈത്രി പ്രസിഡൻ്റ് കാട്ടിൽ മുഹമ്മദ് കുട്ടി വാങ്ങി സംഭാവന ചെയ്തു.
വാർഡ് മെമ്പർ ലീന മുഹമ്മദലി ഉത്ഘാടനം ചെയ്ത ചടങ്ങിൽ റഹ്മാൻ പോക്കർ അധ്യക്ഷനായിരുന്നു. ജില്ലാ ലൈബ്രറി കൌൺസിൽ എക്സികുട്ടീവ് അംഗം വാസുദേവൻ നമ്പൂതിരി യുടെയും മറ്റു വായനശാലാ അംഗങ്ങളുടെയും സാന്നിദ്ധ്യത്തിൽ മൈത്രി പ്രസിഡൻ്റ് കാട്ടിൽ മോഹമ്മദ്ക്കുട്ടി പഞ്ചായത്ത് കൺവീനർ സുനിലിന് കവിതാ സമാഹാരങ്ങൾ നൽകി.
വഹാബ് ബാബു, മെമ്പർ സുഹറ ഉസ്മാൻ, ലൈബ്രേറിയൻ സബിത, ആരിഫ്, വൈസ് പ്രസിഡൻ്റ് എ ടി അലി, മെമ്പർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കവി രുദ്രൻ വാരിയത്ത് നന്ദിയും പറഞ്ഞു.