ഗുരുവായൂർ: ഉന്നത വിദ്യാഭ്യാസ രംഗത്ത് മികവിന്റെ 70 വർഷങ്ങൾ പിന്നിടുന്ന ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കലാലയത്തിൻ്റെ, ഓപ്പൺ ഡേ 2025 ജനുവരി 6ന് കേരളത്തിന്റെ ഐ ക്യു മാൻ ആയി അറിയപ്പെടുന്ന അജി ആർ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ സിസ്റ്റർ ജെ ബിൻസി അദ്ധ്യക്ഷം വഹിച്ചു.
കലാലയത്തിന്റെ സപ്തതിയോടനുബന്ധിച്ച് ഈ അധ്യയന വർഷം മുതൽ ഏർപ്പെടുത്തിയിട്ടുള്ള അയ്യായിരം രൂപയും പ്രശസ്‌തി പത്രവും അടങ്ങുന്ന ” ലിറ്റിൽ ഫ്ലവർ കോളേജ് എക്സലൻസ് അവാർഡ് 2025″ കുന്നംകുളം സെന്റ് ജോൺസ് ഇംഗ്ലീഷ് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിനി കുമാരി ഋതുനന്ദ എൻ എസ് ന് വേദിയിൽ വച്ച് സമ്മാനിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ റെജിസ്ട്രർ ഡോ സി ൽ ജോഷി മുഖ്യാതിഥി ആയിരുന്നു. പ്രോഗ്രാം കോഓർഡിനേറ്റർ ഡോ ജൂലി ഡൊമിനിക് , ഡോ ജസ്റ്റിൻ പിജി എന്നിവർ സംസാരിച്ചു.
എഡ്യുലോഞ്ച് 2025 എന്ന ഈ പ്രോഗ്രാം ഇവിടുത്തെ വൈവിധ്യമാർന്ന കോഴ്‌സുകളെ പരിചയപെടുന്നതിനും തൊഴിൽ സംബന്ധമായ സാധ്യതകളെ കുറിച്ചറിയുന്നതിനും വേദിയൊരുക്കി . നാല് വർഷ ഡിഗ്രി പ്രോഗാമുകളെ അടിസ്ഥാനപ്പെടുത്തി വിവിധ പഠന വകുപ്പുകൾ എക്സിബിഷൻ ഒരുക്കി . ഇരുപതോളം ഹയർ സെക്കന്ററി സ്കൂളുകളിൽ നിന്നായി ആയിരത്തോളം വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു.
