BEYOND THE GATEWAY

അനന്ത സാധ്യതകളുമായി ഗുരുവായൂരിൽ ഫ്ലോറി വില്ലേജിന് തുടക്കമായി

ഗുരുവായൂർ: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ‘ഡെവലപ്മെന്റ് ഓഫ് ഫ്ലവേഴ്സ് ഓർക്കിഡ് കൃഷി പ്രോത്സാഹനം’ പദ്ധതിയിൽ ‘ഗുരുവായൂർ  ഫ്ളോറി വില്ലേജ് പ്രോജക്ട്’ മുഖേന ഗുരുവായൂർ, തൈക്കാട്, പൂക്കോട് മേഖലകളിലെ തിരഞ്ഞെടുക്കപ്പെട്ട 25 കർഷകർക്ക് ഓർക്കിഡ് സംരംഭകരാകുന്നതിന് ആവശ്യമായ പരിശീലന ക്ലാസും ഓർക്കിഡ് തൈകൾ വിതരണവും സംഘടിപ്പിച്ചു. 

7500 രൂപക്കുള്ള 50 ഓർക്കിഡ് തൈകൾ 5000 സബ്‌സിഡിയിൽ 2500 രൂപ ഗുണഭോക്തൃ വിഹിതം വാങ്ങി വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനം ഗുരുവായൂർ നഗരസഭ വൈസ് ചെയർപേഴ്സൺ അനിഷ്മ ഷനോജിന്റെ അധ്യക്ഷതയിൽ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് നിർവഹിച്ചു. 

കൃഷി അസിസ്റ്റന്റ് ഡയറക്ടർ സബീന പരീത് ഗുരുവായൂർ നഗരസഭയിൽ  പദ്ധതിയുടെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു. ചടങ്ങിൽ ഗുരുവായൂർ നഗരസഭ വികസന സമിതി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ എം ഷഫീർ ആശംസകൾ അറിയിച്ചു. 35 വർഷത്തോളം ഓർക്കിഡ് ഉത്പാധനത്തിലും വിൽപ്പനയിലും വൈദഗ്ധ്യം ഉള്ള ഈസി ഓർക്കിഡ്സിന്റെ ഉടമയും സംരംഭകമായ നഫീസ വിവിധതരം ഓർക്കിഡുകളെ കുറിച്ചും അവയുടെ കൃഷി രീതികളെ കുറിച്ചും  വളം, രോഗകീട നിയന്ത്രണ മാർഗ്ഗങ്ങളെക്കുറിച്ചും വിശദമായ പരിശീലനം നൽകി. 

സ്റ്റേറ്റ് ഹോർട്ടികൾച്ചറൽ മിഷന്റെ ഫീൽഡ് അസിസ്റ്റന്റ് ബീമോൾ പൂകൃഷിയുമായി ബന്ധപ്പെട്ട് വരും വർഷങ്ങളിൽ കട്ട്‌ ഫ്ലവഴ്‌സുമായി ബന്ധപ്പെട്ട്  വരാനിരിക്കുന്ന സ്റ്റേറ്റ് ഹോർട്ടികൾച്ചറൽ മിഷൻ പദ്ധതികളെക്കുറിച്ചു വിശദീകരിക്കുകയും  ഫ്ലോറി വില്ലേജുമായി ബന്ധപ്പെട്ട  മാർഗ്ഗനിർദേശങ്ങൾ നൽകുകയും ചെയ്തു. ചടങ്ങിൽ ഗുരുവായൂർ കൃഷി ഓഫീസർ എസ് ശശീന്ദ്ര, തൈക്കാട് കൃഷി ഓഫീസർ ജിന വി സി, ചാവക്കാട് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിലെ സ്റ്റാഫുകൾ  എന്നിവർ പങ്കെടുത്തു. ചടങ്ങിനു ശേഷം 25 കർഷകർക്കും 50 വിവിധ തരത്തിലുള്ള ഓർക്കിഡ് തൈകളും വിതരണം ചെയ്തു.

➤ ALSO READ

ഗുരുവായൂർ ദേവസ്വം നിയമനത്തിൽ 50% പ്രാദേശിക പരിഗണന നൽകണം; കെ പി ഉദയൻ

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിലേക്ക് കെ ഡി ആർ ബി നിയമനം നടത്തുമ്പോൾ 50% പ്രാദേശിക പരിഗണന നൽകി നാട്ടുകാർക്ക് സംവരണം നൽകണമെന്ന് കോൺഗ്രസ് പ്രവർത്തകനും, ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവുമായ കെ പി...