BEYOND THE GATEWAY

ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജ് രസതന്ത്ര വിഭാഗം അന്തർദേശീയ സെമിനാർ സംഘടിപ്പിച്ചു. 

ഗുരുവായൂർ: സപ്തതി നിറവിൽ ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിലെ രസതന്ത്ര വിഭാഗം, “ഗ്ലോബൽ ഇന്നൊവേഷൻസ് ഇൻ ന്യൂട്രാസ്യൂട്ടിക്കൽസ് ആൻഡ് സസ്റ്റൈനബിൾ എനർജി” എന്ന വിഷയത്തിൽ അന്തർദേശീയ സെമിനാർ സംഘടിപ്പിച്ചു.  കലാലയത്തിലെ പൂർവ്വ വിദ്യാർത്ഥിനിയും പ്രശസ്ത ശാസ്ത്രജ്ഞയുമായ കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്നോളജി ആൻഡ് എൻവയൺമെൻ്റ്, സെൻ്റർ ഓഫ് എക്സലൻസ് ഇൻ ന്യൂട്രാസ്യൂട്ടിക്കൽസ് വിഭാഗം ചീഫ് സയൻ്റിസ്റ്റ് ഡോ റൂബി ജോൺ ആൻ്റോ ഉദ്ഘാടനം ചെയ്തത്‌ പ്രബന്ധം അവതരിപ്പിച്ചു. 

കാറ്റലാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി, ബാർസിലോണയിൽ നിന്നും ഡോ മനില ഒ വി യും മറ്റു കലാലയങ്ങളിൽ നിന്നുള്ള ഗവേഷണ വിദ്യാർത്ഥികളും വിവിധ വിഷയങ്ങളിൽ പ്രബന്ധം അവതരിപ്പിച്ചു. പ്രിൻസിപ്പൾ സിസ്റ്റർ ഡോ ജെ ബിൻസി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ രസതന്ത്ര വിഭാഗ മേധാവി ഡോ മോളി പി പി, ജന്തുശാസ്ത്ര വിഭാഗ മേധാവി ഡോ തനൂജ എ മാത്യു എന്നിവർ ആശംസകൾ അർപ്പിച്ചു.

➤ ALSO READ

ശക്തന്റെ മണ്ണിലേക്ക് കൗമാര കിരീടം ; 1008 പോയിന്റ് നേടി സ്വര്‍ണക്കപ്പ് സ്വന്തമാക്കി തൃശൂര്‍

ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ സ്വര്‍ണക്കപ്പ് തൃശൂരേക്ക്. 1008 പോയിന്റ് നേടിയാണ് തൃശൂരിന്റെ സുവര്‍ണ നേട്ടം. കേവലം ഒരു പോയ്ന്റ് വ്യത്യാസത്തിലാണ് പാലക്കാടിന് ഒന്നാം സ്ഥാനം നഷ്ടമായത്. 1007 പോയ്ന്റാണ് പാലക്കാടിന് ലഭിച്ചത്. 1003 പോയ്ന്റ്...