ഗുരുവായൂർ: ഗുരുവായൂർ ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിൽ ഈ വർഷത്തെ ഉത്സവം ജനുവരി 11 ന് ശനിയാഴ്ച ‘കൊടിയേറി ജനുവരി 16 വ്യാഴാഴ്ച ആറാട്ടോടുകൂടി അവസാനിക്കും. (1200 ധനു 26 മുതൽ മകരം 3 കൂടി ) ശുദ്ധികലശവും ക്ഷേത്രോത്സവചടങ്ങുകളും 2025 ജനുവരി 10 വെള്ളിയാഴ്ച രാവിലെ മുതൽ തുടങ്ങും.
ഉത്സവം 1-ാം ദിവസം 2025 ജനുവരി 11 ന് രാവിലെ ശുദ്ധി, കലശാഭിഷേകം, ഉച്ചപൂജ, ശ്രീഭൂതബലി. വൈകുന്നേരം ദീപാരാധന, ആചാര്യവരണം, മുളയിടൽ, കൊടിയേറ്റം, അത്താഴപൂജ, ശ്രീഭൂതബലി, കൊടിപുറത്ത് വിളക്ക്
ഉത്സവം 2-ാം ദിവസം 2025 ജനുവരി 12 ന് രാവിലെ ഉഷപൂജ, മുളപൂജ, ദിക്ക്കൊടി സ്ഥാപനം, ശ്രീഭൂതബലി, നവകം, പഞ്ചഗവ്യം, അഭിഷേകം, ഉച്ചപൂജ. വൈകുന്നേരം ദീപാരാധന, മുളപൂജ, അത്താഴപൂജ, ശ്രീഭൂതബലി, തായമ്പക, ചുറ്റുവിളക്ക്.
ഉത്സവം 3-ാം ദിവസം 2025 ജനുവരി 13 ന് രാവിലെ ഉഷപൂജ, മുളപൂജ, ശ്രീഭൂതബലി, നവകം, പഞ്ചഗവ്യം, അഭിഷേകം, ഉച്ചപൂജ. വൈകുന്നേരം ദീപാരാധന, മുളപൂജ, അത്താഴപൂജ, ശ്രീഭൂതബലി, തായമ്പക, ചുറ്റുവിളക്ക്
ഉത്സവം 4-ാം ദിവസം 2025 ജനുവരി 14 ന് രാവിലെ ഉഷപൂജ, മുളപൂജ, ശീവേലി, നവകം, പഞ്ചഗവ്യം, അഭിഷേകം, ഉച്ചപൂജ, ഉത്സവബലി. വൈകുന്നേരം ദീപാരാധന, മുളപൂജ, അത്താഴപൂജ, ശ്രീഭൂതബലി, തായമ്പക, ചുറ്റുവിളക്ക്
ഉത്സവം 5-ാം ദിവസം 2025 ജനുവരി 15 ന് രാവിലെ ഉഷപൂജ, മുളപൂജ, ശ്രീഭൂതബലി, നവകം, പഞ്ചഗവ്യം, ഉച്ചപൂജ. വൈകുന്നേരം ഗ്രാമബലി, പുറത്ത് ദീപാരാധന, പള്ളിവേട്ടയ്ക്ക് എഴുന്നള്ളിപ്പ്, പള്ളിവേട്ട, അത്താഴപൂജ, പള്ളിക്കുറുപ്പ്.
ഉത്സവം 6-ാം ദിവസം 2025 ജനുവരി 16 ന് രാവിലെ പള്ളിയുണർത്തൽ, ഉഷപൂജ. വൈകുന്നേരം യാത്രാഹോമം, ആറാട്ടുബലി, പുറത്ത് ദീപാരാധന, ആറാട്ട്, ഉച്ചപൂജ, 25 കലശാഭിഷേകം, അത്താഴപൂജ, ശ്രീഭൂതബലി, ദക്ഷിണ, കൊടിയിറക്കം
2025 ജനുവരി 12, 13, 14, തീയ്യതികളിൽ ക്ഷേത്രത്തിനുപുറത്ത് കലാപരിപാടികൾ ഉണ്ടായിരിക്കുന്നതാണ്. ജനുവരി 12 ഞായർ രാവിലെ 9.30 ന് സരസ്വതി & ടീം അവതരിപ്പിക്കുന്ന അഷ്ടപദി. തുടർന്ന് വൈകീട്ട് രാജരാജേശ്വരി കലാക്ഷേത്രം ഗുരുവായൂർ അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങൾ ഉണ്ടായിരിക്കും. ജനുവരി 13 തിങ്കൾ വൈകീട്ട് 6.30ന് ആവണി അജിത്തിൻ്റെ ഭരതനാട്ട്യം, 7ന് അർച്ചന ബൈജുവിൻ്റെ ഭരതനാട്ട്യം തുടർന്ന് 7 30 ന് കൃഷ്ണമൃതം ഗുരുവായൂർ അവതരിപ്പിക്കുന്ന തിരുവാതിരകളി. ജനുവരി 14ന് വിവിധ കലാപരിപാടികൾ അരങ്ങേറും.
ഭക്തജനങ്ങൾക്ക് കലശം ഒന്നിന് 150 രൂപ നിരക്കിൽ രശീതാക്കാവുന്നതാണ്. പള്ളിവേട്ടയ്ക്കും ആറാട്ടിനുമുള്ള പറകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്
ജനുവരി 12 മുതൽ എല്ലാ ദിവസവും അന്നദാനം ഉണ്ടായിരിക്കുന്നതാണ്. ഉത്സവചടങ്ങുകളിൽ പങ്കെടുക്കുന്നതിനും ഉത്സവത്തിനുവേണ്ട സഹായ സഹകരണങ്ങൾ നൽകുന്നതോടൊപ്പം ഭക്തജനങ്ങളുടെ സാന്നിദ്ധ്യവും അഭ്യർത്ഥിക്കുന്നതായി ട്രസ്റ്റീ ബോർഡ് പി ശങ്കുണ്ണിരാജ്, എക്സിക്യൂട്ടിവ് ഓഫീസർ രഞ്ജിത്ത് ആർ എസ് എന്നിവർ അറിയിച്ചു.