ഗുരുവായൂർ: മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ ജനുവരി 1 മുതൽ ആരംഭിച്ച മഹാരുദ്രയജ്ഞo ജനുവരി 11ന് രാവിലെ യജ്ഞശാലയിലെ വസോർധാരയോടെ സമാപനം കുറിക്കും. ഹോമകുണ്ഠത്തിലേക്ക് ഇടമുറിയാതെ ശുദ്ധമായ നെയ്യ് ഹോമിക്കുന്ന ചടങ്ങാണ് വസോർധാര. വസോർധാരക്ക് ശേഷം പതിനൊന്ന് ജീവകലശങ്ങൾ ശ്രീമഹാദേവന് അഭിഷേകം ചെയ്തതിനു ശേഷം ഉച്ചപൂജയോടെ മഹാരുദ്രയജ്ഞത്തിൻ്റെ താന്ത്രിക ചടങ്ങുകൾക്ക് സമാപ്തി കുറിക്കും.
നാഗക്കാവിൽ നടന്നു വരുന്ന വിശേഷാൽ സർപ്പബലിയും ജനുവരി 11 ന് സമാപിക്കും. മഹാരുദ്രയജ്ഞത്തിൻ്റെ കലാപരിപാടകൾക്ക് സമാപനം കുറിച്ച് തിരുവന്തപുരം കലാക്ഷേത്രയുടെ ശ്രീകൃഷ്ണ ഭാരതംബാലെ ഉണ്ടായിരിക്കുന്നതാണ്.
ദേശീയ സെമിനാറിൽ ഇന്ന് ദീക്ഷിതരുടെ പഞ്ചലിംഗസ്ഥലകൃതികൾ എന്ന വിഷയത്തിൽ കെ.കെ. തം.ഡി.യു സംഗീത വിഭാഗത്തിലെ വേണുശങ്കർ, ഇരയിമ്മൻ തമ്പിയുടെ സംഗീത കൃതികൾ എന്ന വിഷയത്തിൽ എച് എസ്. എസ്. ടി മലയാളവിഭാഗത്തിലെ ഡോ. ധന്യ കെ.എ , കേരളത്തിലെ കർണാടക സംഗീതോൽത്സവങ്ങൾ എന്ന വിഷയത്തിൽ കണ്ണൂർ യൂണിവേഴ്സിറ്റി റിസർച്ച് സ്കോളർ സ്നേഹ സി.പി, വംശീയ നാടോടി – ശാസ്ത്രീയ സംഗീതങ്ങൾ ഇടപെടലിൻ്റെ മേഖലകൾ എന്ന വിഷയത്തിൽ ആർട്ട് ക്രിറ്റിക് ജോർജ് എസ് പോൾ, വാദനലെകളിലെ സംഗീതം എന്ന വിഷയത്തിൽ മദ്ദളം വിദ്വാൻ കടവല്ലൂർ ഗോപാലകൃഷ്ണൻ, സോപാന സംഗീതം ചരിത്രവും അവതരണ രീതികളും എന്ന വിഷയത്തിൽ തിരുവന്തപുരം ഗവ. സംസ്കൃത കോളേജ് അസിസ്റ്റൻ്റ് പ്രൊഫ ഡോസുദേവ് കൃഷ്ണ ശർമ്മ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.