BEYOND THE GATEWAY

മന്നത്തു പത്മനാഭൻ, സമൂഹ നന്മക്കായ് കഠിനാദ്ധ്വാനം ചെയ്ത കർമ്മ യോഗി – ഡോ വി കെ വിജയൻ.

ഗുരുവായൂർ: ഗ്ളോബൽ എൻ എസ് എസ് ൻ്റെ നേതൃത്ത്വത്തിൽ 148ാം മന്നം ജയന്തി ആഘോഷം ഗുരുവായൂർ നഗരസഭ ലൈബ്രറി ഹാളിൽ ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ചെയർമാൻ.

ജിൻ എൻ എസ് എസ് ഏർപ്പെടുത്തിയ പ്രഥമ മന്നം പത്മനാഭ പുരസ്കാരം  മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് അഡ്വ രാമൻ നായർക്ക് ഗുരുവായൂർ ദേവസ്വം  ചെയർമാൻ സമ്മാനിച്ചു. ജി എൻ എസ് എസ് സംസ്ഥാന പ്രസിഡണ്ട് ഐ പി രാമചന്ദ്രൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ജയന്തി സമ്മേളനത്തിൽ പ്രശസ്ത കവിയും പണ്ഡിതനുമായ രാധാകൃഷ്ണൻ കാക്കശ്ശേരി മാസ്റ്റർ മന്നം അനുസ്മരണ പ്രഭാഷണം നടത്തി. നിർദ്ദനരായ രണ്ടു വിദ്യാർത്ഥിനികളുടെ ഭാവി പഠനം ജി എൻ എസ് എസ് ഏറ്റെടുത്തു.

കലാ സാംസ്കാരിക രംഗത്തെ പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു. ഇടർന്ന് മഹിളാ വിഭാഗം ജനനി അവതരിപ്പിച്ച പാരമ്പര്യ തിരുവാതിര കളിയും, കേരള നടനവും, ഗാനാലാപനവും  അവതരിപ്പിച്ചു. സമ്മേളനത്തിന് ആശംസകൾ നേർന്നുകൊണ്ട് ജി എൻ എസ് എസ് ഭാരവാഹികളായ കോഴിക്കോട് രവീത്രനാഥൻ നായർ, രാമനാഥൻ നെട്ടിശ്ശേരി, കെ മോഹനകൃഷ്ണൻ, കെ ടി ശിവരാമൻ നായർ പി ശ്രീകുമാർ നായർ, രാധ ശിവരാമൻ, ഗിത വിനോദ് തുടങ്ങിയവർ സംസാരിച്ചു

➤ ALSO READ

ഗുരുവായൂർ സൂപ്പർ ലീഗ്; ജഴ്സി, തീം സോങ്ങ് പ്രകാശനം ചെയ്തു.

ഗുരുവായൂർ:2025 ഏപ്രിൽ 21ന് ആരംഭിക്കുന്ന ഗുരുവായൂർ സൂപ്പർ ലീഗ് ടുർണ്ണമെൻറിൽ പങ്കെടുക്കുന്ന 10 ടീമുകളുടേയും ജഴ്സി ലോഞ്ച് ചെയ്തു. മുൻ ദേശീയ ഫുട്ബോൾ താരം മുഹമ്മദ് ഷഫീക്ക് നിർവഹിച്ചു. വീജീഷ് മണി സംവിധാനം ചെയ്ത...