BEYOND THE GATEWAY

മമ്മിയൂർ മഹാരുദ്ര യജ്ഞം; ദേശീയ സെമിനാറിന് സമാപനം കുറിച്ചു.

ഗുരുവായൂർ: മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ മഹാരുദ്ര യജ്ഞത്തിൻ്റെ ഭാഗമായി കഴിഞ മൂന്ന് ദിവസങ്ങളായി നടന്നുവന്നിരുന്ന ദേശീയ സെമിനാറിന് സമാപ്തി കുറിച്ചു. വെള്ളിയാഴ്ച നടന്ന സെമിനാറിൽ വിവിധ വിഷയങ്ങളിൽ ഡോ ഇ എൻ സജിത്ത്, ഡോ മിനി എൻ, സവിത എം തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ക്ഷേത്ര സംസ്കാരവും സംഗീത പാരമ്പര്യവും എന്ന വിഷയത്തെ കുറിച്ചാണ് ഈ വർഷത്തെ സെമിനാർ. 

സമാപന സമ്മേളനത്തിൽ ദേവസ്വം ചെയർമാൻ ജി കെ പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. ഡോ കെ പി ശ്രീദേവി സമാപന പ്രസംഗം നടത്തി. സെമിനാറിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ലിറ്റിൻ ഫ്ളവർ കോളേജ് സംസ്കൃത വിഭാഗത്തിലെ ഡോ ജസ്റ്റിൽ ജോർജ് നിർവഹിച്ചു. ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ എൻ ഷാജി, ട്രസ്റ്റി ബോർഡ് മെമ്പർമാരായ കെ കെ ഗോവിന്ദ് ദാസ്, കെ കെ വിശ്വനാഥൻ തുടങ്ങിയവർ സംസാരിച്ചു.

➤ ALSO READ

ഗുരുവായൂർ ദേവസ്വം നിയമനത്തിൽ 50% പ്രാദേശിക പരിഗണന നൽകണം; കെ പി ഉദയൻ

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിലേക്ക് കെ ഡി ആർ ബി നിയമനം നടത്തുമ്പോൾ 50% പ്രാദേശിക പരിഗണന നൽകി നാട്ടുകാർക്ക് സംവരണം നൽകണമെന്ന് കോൺഗ്രസ് പ്രവർത്തകനും, ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവുമായ കെ പി...