ഗുരുവായൂർ: മലയാളത്തിൻ്റെ ഭാവഗായകൻ ശ്രീ പി ജയചന്ദ്രൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതിനായി ദൃശ്യ ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ ഗുരുവായൂർ പൗരാവലിയുടെ അനുശോചന യോഗം നാളെ 2005 ജനുവരി 13 തിങ്കളാഴ്ച വൈകീട്ട് 5 മണിക്ക് ഗുരുവായൂർ നഗരസഭ ലൈബ്രറി ഹാളിൽ ( കെ ദാമോദരൻ ഹാൾ ) വച്ച് ചേരുന്നു.
അനുശോചന യോഗത്തിൽ പങ്കെടുക്കുന്നതിന് എല്ലാ സഹൃദയരെയും സാദരം ക്ഷണിക്കുന്നതായി ദൃശ്യ ഗുരുവായൂർ പ്രസിഡണ്ട് കെ കെ ഗോവിന്ദദാസ് (9446995286), സെക്രട്ടറി ആർ രവികുമാർ (9447351993) എന്നിവർ അറിയിച്ചു.