ഗുരുവായൂർ: ഗ്ലോബൽ എൻ എസ് എസ് മഹിളാ വിഭാഗം ജനനിയുടെ ആഭിമുഖ്യത്തിൽ തിരുവാതിര മഹോത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ആചാര്യ സി പി നായർ വിശിഷ്ഠ അതിഥിയായി. തിരുവാതിര ചടങ്ങുകൾ ജി എൻ എസ് എസ് സംസ്ഥാന പ്രസിഡൻ്റ് ഐ പി രാമചന്ദ്രൻ ഉത്ഘാടനം ചെയ്തു.
ശതാഭിഷക്തനായ കൊളാടി രാമൻ മേനോനെ ചടങ്ങിൽ ആദരിച്ചു. തിരുവാതിര മാഹാത്മ്യത്തെ കുറിച്ച് ആചാര്യൻ സി പി നായർ പ്രഭാഷണം നടത്തി. ജി എൻ എസ് എസ് ഭാരവാഹികളായ കെ ടി ശിവരാമൻ നായർ, കെ മോഹനൃഷ്ണൻ, ശ്രീകുമാർ പി നായർ, രാധ ശിവരാമൻ , ബീന രാമചന്ദ്രൻ, ഗീത വിനോദ്, വിനോദ് പി മേനോൻ തുടങ്ങിയവർ ചടങ്ങിൽ ആശംസകളർപ്പിച്ചു. ജി എൻ എസ് എസ് മഹിളാ വിഭാഗം ജനനി തിരുവാതിരക്കളി അവതരിപ്പിച്ചു.