ഗുരുവായൂർ: ഗുരുവായൂർ ശ്രീ പാർത്ഥസാരഥി ക്ഷേത്രം ഉത്സവം മൂന്നാം ദിവസമായ തിങ്കളാഴ്ച രഥം എഴുന്നള്ളിപ്പോട് കൂടിയ ശിവേലി കോട്ടപ്പടി സന്തോഷ് മാരാരുടെയും ഗുരുവായൂർ ഗോപൻമാരാരുടെയും നേതൃത്വത്തിലായിരുന്നു മേളം.
വൈകുന്നേരം ദീപാരാധനയ്ക്ക് പാർത്ഥസാരഥി ഭഗവാനെ പഴുക്കാ മണ്ഡപത്തിൽ എഴുന്നള്ളിച്ച് വച്ചു. ഗുരുവായൂർ കൃഷ്ണപ്രസാദിന്റെ തായമ്പക, കുഴൽ പറ്റ്, കൊമ്പുപറ്റ് ഉണ്ടായിരുന്നു. ഇ ആർ രോഹിത്ത് നമ്പൂതിരി മേൽശാന്തി, കെ പി ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്നിവർചടങ്ങുകൾക്ക് നേതൃത്വം നൽകി. അന്നദാനം രാവിലെ 10:30 ന് തന്നെ ആരംഭിച്ചിരുന്നു. പുറത്ത് സ്റ്റേജിൽ കൃഷ്ണാർപ്പണം, സൗപർണ്ണിക, എന്നീ സംഘങ്ങളുടെ തിരുവാതിരകളികളും ഉണ്ടായിരുന്നു. അവണി അജിത്ത്, അർച്ചന ബൈജു, എന്നിവരുടെ ഭരതനാട്യവും കലാപരിപാടികൾക്ക് മിഴിവേകി. 14 ന് ചൊവാഴ്ച ക്ഷേത്രത്തിൽ ഉത്സവബലി ചടങ്ങുകൾ നടക്കും.
