ഗുരുവായൂർ: 2025 ഫെബ്രുവരി 18,19 തീയതികളിൽ ഗുരുവായൂരിൽ വച്ചു നടക്കുന്ന കേരള സർക്കാർ തദ്ദേശദിനാഘോഷം 2025 ന്റെ പ്രചാരണ പ്രവർത്തനങ്ങൾക്കായുള്ള ലോഗൊ തയ്യാറാക്കൂ.. സമ്മാനം നേടൂ..
ലോഗൊ തയ്യാറാക്കാൻ താല്പര്യമുള്ളവർ തങ്ങൾ തയ്യാറാക്കുന്ന ലോഗൊയുടെ A4 സൈസ് കളർ പ്രിൻ്റ് സീൽ ചെയ്ത കവറിൽ 2025 ജനുവരി 20 തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് മുമ്പായി തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ നേരിട്ടോ തപാൽ മുഖേനയോ എത്തിക്കേണ്ടതാണ്.
വിലാസം: പ്രിൻസിപ്പൽ ഡയറക്ടറേറ്റ് തദ്ദേശസ്വയംഭരണ വകുപ്പ്, സ്വരാജ് ഭവൻ, നന്തൻകോട്, കവടിയാർ പി.ഒ, തിരുവനന്തപുരം – 695003, ഫോൺ: 0471-2727255, 2314526, ഇ മെയിൽ: Isgdgeb@gmail.com, വെബ്സൈറ്റ്: principaldirectorate.Isgkerala.gov.in
തിരഞ്ഞെടുക്കപ്പെടുന്ന ലോഗൊ തയ്യാറാക്കിയ വ്യക്തിക്ക് പുരസ്ക്കാരവും ക്യാഷ് അവാർഡും ഉണ്ടായിരിക്കുന്നതാണെന്ന് പ്രിൻസിപ്പൽ ഡയറക്ടറേറ്റ്, തദ്ദേശസ്വയംഭരണ വകുപ്പിൽ നിന്നും അറിയിച്ചു.