ഗുരുവായൂർ: ഗുരുവായൂർ ശ്രീ പാർത്ഥസാരഥി ക്ഷേത്രോത്സവത്തിൻ്റെ ഭാഗമായി ഉത്സവബലി ചടങ്ങുകൾ നടന്നു. ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കർമികത്വത്തിലായിരുന്നു ചടങ്ങുകൾ. ഇ ആർ രോഹിത് നമ്പൂതിരി ക്ഷേത്രം, മേൽശാന്തി കെ പി ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്നിവർ ചടങ്ങുകൾക്കു നേതൃത്വം നൽകി. ശ്രീ പാർത്ഥസാരഥി ഭഗവാന്റെ രഥം എഴുന്നള്ളിപ്പോടു കൂടിയ ശിവേലി നടന്നു. ഗുരുവായൂർ ഗോപൻമാരാരുടെ നേതൃത്വത്തിലായിരുന്നു മേളം.
അന്നദാനത്തിനായി നിരവധി ഭക്തർ പങ്കെടുത്തു. വൈകുന്നേരം കാർത്തിക് ജെ മാരാരുടെ തായമ്പക ഉണ്ടായിരുന്നു. ട്രസ്റ്റി ബോർഡ് ചെയർമാൻ പി ശങ്കുണ്ണിരാജ്, എക്സിക്യൂട്ടിവ് ഓഫീസർ രൻജിത്ത് ആർ എസ്, ട്രസ്റ്റീ ബോർഡ് മെംബർമാർ ഭക്തജനങ്ങൾ എന്നിവ ചടങ്ങുകളിൽ സന്നിഹിതരായിരുന്നു.