ഗുരുവായൂർ: ദേശത്തെ ദേശീയ മഹോത്സവമായ തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ മകരചൊവ്വ മഹോത്സവം ഭക്തി സാന്ദ്രമായ നിറവിൽ വർണ്ണാഭമായി.
കാലത്ത് മഹാഗണപതി ഹോമത്തോടെ സമാരംഭം കുറിച്ച് ഭഗവതിക്ക് ലക്ഷാർച്ചനയുമായി ആഘോഷത്തിന് തുടക്കവുമായി. കോട്ടപ്പടി രാജേഷ് മാരാരുടെയും, ഗുരുവായൂർ ജയപ്രകാശിന്റെയും കേളി, ഗുരുവായൂർ കേശവദാസിന്റെ തായമ്പക, ഗുരുവായൂർ മുരളിയുടെ നാദസ്വരം എന്നിവയും ഉച്ചയ്ക്ക് ഗുരുവായൂർ സന്താഷ് മാരാരുടെ പ്രമാണത്തിൽ പ്രദേശത്തെ എണ്ണം പറഞ്ഞ വാദ്യ പ്രതിഭകളും ഒത്ത് ചേർന്ന് ഒരുക്കിയ എഴുന്നെള്ളിപ്പിൽ ഗജവീരൻ ഗോപീകൃഷ്ണൻ കോലം ഏറ്റി.

എഴുന്നെള്ളിപ്പിന് ശേഷം ഭഗവതി സാന്നിദ്ധ്യം വിളിച്ചോതി നൂറുകണിന് വിത്യസ്ത വിഭവങ്ങളുമായി ഭഗവതി തിരുമുന്നിൽ നിരത്തി വെച്ച സമൃദ്ധമായ നിറപ്പറകൾ ഭഗവതി കോമരം ചൊവ്വല്ലൂർ ശ്രീധരൻ വെളിച്ചപ്പെട്ട് കൊണ്ട് ദേവി സാമീപ്യ ധന്യമാകുന്ന നടക്കൽപ്പറ, ഗുരുതി എന്നിവയ്ക്ക് ശേഷം മേലേക്കാവ്, താഴ്ത്തേകാവ് ഭഗവതി സംഗമം, വൈവിദ്ധ്യവും വ്യത്യസ്തകളും, ആകർഷവും വർണ്ണാഭവും വിളിച്ചോതി വിവിധ താളമേളങ്ങളോടെ വരവ് പൂരങ്ങൾ, വൈകീട്ട് ദീപാരാധന, ചുററുവിളക് രാത്രി പാട്ട് പന്തലിൽ വിശേഷാൽപാന, വാതിൽ മാടത്തിൽ ഭഗവതിപ്പാട്ട്, പുലർച്ചെ മല്ലിശ്ശേരി മനയിൽ നിന്നും താലപ്പൊലിയോടെ ക്ഷേത്രത്തിലേക്ക് ചെമ്പ് താലം എഴുന്നെള്ളിപ്പ്, ഗുരുതി, പൊങ്ങിലിടി, തിരിയുഴിച്ചിൽ, കുറുവലിക്കൽ എന്നിവയോടെ ഉത്സവത്തിന് സമാപനവുമായി.
ആഘോഷനിറവുമായി രാത്രി 7.30 മുതൽ ഫ്‌ളവേഴ്സ് ചാനൽ കോമഡി ഉത്സവം ഫെയിം , ഗുരുവായൂരിന്റെ ഭക്തി നാദ മികവ് ഗുരുവായൂർ കൃഷ്ണൻ നയിക്കുന്ന ഭക്തി ഗാനമേളയും ഉണ്ടായി. ഉച്ചയ്ക്ക് നടന്ന അന്നദാനത്തിൽ ആയിരങ്ങൾ പങ്കെടുത്തു.

മകരചൊവ്വ ആഘോഷത്തിന് ക്ഷേത്ര ഭാരവാഹികളായ ശശി വാറണാട്ട്, പ്രഭാകരൻ മണ്ണൂർ, സേതു തിരുവെങ്കിടം, ബാലൻ വാറണാട്ട്, വിനോദ് കുമാർ അകമ്പടി , രാജു കലാനിലയം, ശിവൻ കണിച്ചാടത്ത്, ഹരി കൂടത്തിങ്കൽ, പി ഹരിനാരായണൻ, രാജു പെരുവഴിക്കാട്ട്, എ അനന്തകൃഷ്ണൻ, ക്ഷേത്രം മാനേജർ പി രാഘവൻ നായർ എന്നിവർ നേതൃത്വം നൽകി