ചാവക്കാട് : പ്രസിദ്ധമായ ചാവക്കാട് മണത്തല ചന്ദനക്കുടം നേർച്ചയ്ക്ക് കൊടിയേറി. മണത്തല ജുമാഅത്ത് കമ്മിറ്റി പ്രസിഡൻ്റ് പി കെ ഇസ്മായിൽ കൊടി ഉയർത്തി. വൈസ് പ്രസിഡൻ്റുമാരായ കെ സി നിഷാദ്, ടി കെ മുഹമ്മദാലി, ജനറൽ സെക്രട്ടറി കെ വി ഷാനവാസ്, ജോയിന്റ് സെക്രട്ടറിമാരായ കെ സക്കീർ ഹുസൈൻ, എ ഹൈദ്രോസ്, ട്രഷറർ ടി വി അലിയാജി എന്നിവർ നേതൃത്വം നൽകി.
മഹല്ല് ഖത്തീബ് ഖമറുദ്ദീൻ ബാദുഷ തങ്ങൾ, മണത്തല മുദരിസ് അബ്‌ദുൽ ലത്തീഫ് ദാരിമി അൽ ഹൈത്തമി, അസിസ്റ്റന്റ് മുസരീസ് ഇസ്മായിൽ അൻവരി എന്നിവരുടെ നേതൃത്വത്തിൽ കൂട്ട പ്രാർത്ഥന നടന്നു.
കൊടിയേറ്റത്തിനുശേഷം നേർച്ചയുടെ വിളംബരം അറിയിച്ച് കണ്ണമ്പ്ര ഹുസൈൻ ഉസ്താദിന്റെ നേതൃത്വത്തിൽ മുട്ടുംവിളി തുടങ്ങി. ചക്കരകഞ്ഞി വിതരണവും ഉണ്ടായിരുന്നു. ജനുവരി 28, 29 തിയതികളിലാണ് മണത്തല ചന്ദനക്കുടം നേർച്ച.