ഗുരുവായൂർ: ഗുരുവായൂർ പടിഞ്ഞാറെ നടയിലുള്ള തുളസി തറയിൽ, സംസ്കാരത്തെ വ്രണപ്പെടുത്തുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ യുവാവിൻ്റെ ചെയ്തതിൻ്റെ അടിസ്ഥാനത്തിൽ, അശുദ്ധമാക്കിയ തുളിതറ ഗുരുവായൂർ വിശ്വ ഹിന്ദു പരിഷത്തിൻ്റ ആഭിമുഖ്യത്തിൽ തുളസി തറയിൽ ശുദ്ധി കലശം നടത്തുകയും, തുളസി വന്ദനം നടത്തുകയും ചെയ്തു.
ബുധനാഴ്ച വൈകീട്ട് 6 മണിയ്ക്ക് ഗുരുവായൂരിൽ നടന്ന ചടങ്ങിൽ ഗുരുവായൂർ ഖണ്ട് പ്രൗഡ പ്രമുഖ് എം കെ ഷണ്മുഖൻ സംസാരിച്ചു. വി എച്ച് പി ജില്ലാ ജോ സെക്രട്ടറി അനൂപ് പൂജകൾക്ക് നേതൃത്വം നൽകി. ഹിന്ദു ഐക്യവേദി പ്രവർത്തകർ, ക്ഷേത്ര സംരക്ഷണ സമിതി പ്രവർത്തകർ, നിരവധി ഭക്ത ജനങ്ങൾ ചടങ്ങിൽ പങ്കെടുത്തു