ഗുരുവായൂർ: ഗുരുവായൂർ ശ്രീ പാർത്ഥസാരഥി ക്ഷേത്രം ഉത്സവത്തോടനുബന്ധിട്ട് പള്ളിവേട്ട നടന്നു. വൈകുന്നേരം കൊടിമരച്ചുവട്ടിൽ ദീപാരാധന നടന്നു. അതിനു ശേഷം ഭഗവാൻ പുറത്തേക്ക് ഇറങ്ങി. ഭക്തജനങ്ങൾ ഭഗവാനെ പറ വെച്ച് സ്വീകരിച്ചു. തുടർന്ന് ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിയുടെ സാന്നിധ്യത്തിൽ ഭഗവാൻ ഒമ്പത് ഓട്ട പ്രദക്ഷിണത്തോടുകൂടി വേട്ടക്കിറങ്ങി. ദേവസ്വം പന്നിവേഷം ക്ഷേത്ര ജീവനക്കാരൻ കെ കെ ഉണ്ണികൃഷ്ണൻ ആയിരുന്നു കെട്ടിയിരുന്നത്. ചടങ്ങുകൾ എല്ലാം ഭക്തിനിർഭരമായി.
ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ കർമികത്വത്തിലായിരുന്നു ചടങ്ങുകൾ. ഇ ആർ രോഹിത് നമ്പൂതിരി ക്ഷേത്രം മേൽശാന്തി കെപി ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്നിവർ ചടങ്ങുകൾക്കു നേതൃത്വം നൽകി. അന്ന ദാനത്തിനായി നിരവധി ഭക്തർ പങ്കെടുത്തു. ഗുരുവായൂർ ഗോപൻമാരാരുടെ നേതൃത്വത്തിലായിരുന്നു മേളം. ട്രസ്റ്റി ബോർഡ് ചെയർമാൻ പി ശങ്കുണ്ണിരാജ് എക്സിക്യൂട്ടിവ് ഓഫീസർ രൻജിത്ത് ആർ എസ്, ട്രസ്റ്റീ ബോർഡ് മെംബർമാർ നിരവധി ഭക്തജനങ്ങൾ എന്നിവർ ചടങ്ങുകളിൽ സന്നിഹിതരായിരുന്നു.
ഉത്സവം 6-ാം ദിവസം 2025 ജനുവരി 16 ന് രാവിലെ പള്ളിയുണർത്തൽ, ഉഷപൂജ. വൈകുന്നേരം യാത്രാഹോമം, ആറാട്ടുബലി, പുറത്ത് ദീപാരാധന, ആറാട്ട്, ഉച്ചപൂജ, 25 കലശാഭിഷേകം, അത്താഴപൂജ, ശ്രീഭൂതബലി, ദക്ഷിണ, കൊടിയിറക്കം. ഇന്ന് ആറാട്ട് ദിവസം ഭഗവാൻ നഗര പ്രതിക്ഷണത്തിനായി ആനപ്പുറത്ത് എഴുന്നള്ളുന്നതാണ്.
ഭഗവാനെ പറ വെച്ച് സ്വീകരിക്കാൻ ആറാട്ടിനുമുള്ള പറകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണെന്ന് പി ശങ്കുണ്ണിരാജും എക്സിക്യുട്ടീവ് ഓഫീസർ ആർഎസ് രഞ്ജിത്തും അറിയിച്ചു.