ഗുരുവായൂർ: ഗുരുവായൂർ ശ്രീ പാർത്ഥ സാരഥി ക്ഷേത്രം ഉത്സവം കൊടിയിറങ്ങി. ഈ വർഷത്തെ ഉത്സവം ജനുവരി 11 ന് ശനിയാഴ്ചയാണ് കൊടിയേറിയത്. (1200 ധനു 26 മുതൽ മകരം 3 കൂടി ) ശുദ്ധികലശവും ക്ഷേത്രോത്സവ ചടങ്ങുകളും 2025 ജനുവരി 10 വെള്ളിയാഴ്‌ച രാവിലെ മുതൽ തുടങ്ങിയിരുന്നു. ഉത്സവം 6ാം ദിവസമായ വ്യാഴാഴ്ച ശ്രീ പാർത്ഥ സാരഥി ഭഗവാന് ആറാട്ടോടെ ഉത്സവം കൊടിയിറങ്ങി.
ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ കർമികത്വത്തിലായിരുന്നു ചടങ്ങുകൾ. ഇ ആർ രോഹിത് നമ്പൂതിരി ക്ഷേത്രം മേൽശാന്തി കെ പി ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്നിവർ ചടങ്ങുകൾക്കു നേതൃത്വം നൽകി. വൈകുന്നേരം കൊടിമരച്ചുവട്ടിൽ ആയിരുന്നു ദീപാരാധന. തുടർന്ന് ഭഗവാൻ ക്ഷേത്ര മതിൽകെട്ടിന് പുറത്തേക്ക് ഇറങ്ങി. ഭക്തജനങ്ങൾ ഭഗവാനെ പറ വെച്ച് സ്വീകരിച്ചു. കലാനിലയം ബാബുവിന്റെ നേതൃത്വത്തിലായിരുന്നു പഞ്ചവാദ്യം.

ആറാട്ട് സദ്യക്കായി നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു. ക്ഷേത്രത്തിൽ ദേശപ്പകർച്ചയ്ക്കും നിരവധി ഭക്തർ പങ്കെടുത്തു. ആറാട്ടുകഴിഞ്ഞ ഭഗവാനെ ക്ഷേത്രം ഊരാളൻ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് അഞ്ചു പറ വെച്ച് സ്വീകരിച്ചു. ക്ഷേത്രത്തിനകത്ത് 11 ഓട്ട പ്രതിക്ഷണത്തോടുകൂടി ഭക്തിനിർഭരമായി ഈ വർഷത്തെഏഴുദിവസം നീണ്ടുന്നിന്ന ഉത്സവം കൊടിയിറങ്ങി.