BEYOND THE GATEWAY

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി യുടെ വ്യാപാര സംരക്ഷണ സന്ദേശ ജാഥ 18 ന് ഗുരുവായൂരിൽ 

ഗുരുവായൂർ: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി, വ്യാപാര വ്യവസായ മേഖലയിൽ രൂപപ്പെട്ടുവന്നിട്ടുള്ള അതിരൂക്ഷമായ പ്രതിസന്ധികൾക്കെതിരായി ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകുവാൻ തീരുമാനിച്ചിരിക്കുകയാണ്.

വ്യാപാര രംഗത്ത് കുത്തകകൾ മാത്രം നിലനിന്നാൽ മതിയെന്ന സർക്കാർ നയം തിരുത്തിയെ മതിയാകൂ. നോട്ട് നിരോധനവും ജിഎസ്‌ടിയും വിവിധതരത്തി ലുള്ള സർക്കാർ നയങ്ങളും മൂലം ചെറുകിട വ്യാപാര മേഖല മുമ്പ് ഒരുകാലത്തും ഇല്ലാത്ത തകർച്ചയാണ് നേരിടുന്നത്. സാമ്പത്തിക മാന്ദ്യത്താൽ പതിനായിരക്കണക്കായ വ്യാപാര വ്യവസായ സ്ഥാപനങ്ങളാണ് അടച്ചുപൂട്ടപ്പെട്ടത്. ഇത്തരം പ്രതിസ ന്ധികളിൽ നിന്നും വ്യാപാര വ്യവസായ മേഖലയെ സംരക്ഷിക്കണം എന്ന് ആവശ്യ പ്പെട്ടുകൊണ്ട് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് വി കെ സി മമ്മദ്കോയ ഉദ്ഘാടനം ചെയ്‌ത്‌ സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു ക്യാപ്റ്റനായും ജനുവരി 13ന് കാസർക്കോടു നിന്നും ആരംഭിച്ച ജാഥ ജനു വരി 17ന് തൃശൂർ ജില്ലയിലേക്ക് പ്രവേശിക്കുകയാണ്. 

17ന് വൈകീട്ട് അഞ്ചുമണിക്ക് പഴയന്നൂർ, ആറുമണിക്ക് വടക്കാഞ്ചേരി, 18ന് രാവിലെ 10 മണിക്ക് കുന്നംകുളം 11 മണിക്ക് ഗുരുവായൂർ, 12 മണിക്ക് തൃശ്ശൂർ, 3 മണിക്ക് ചാലക്കുട തുടങ്ങിയ ആറു കേന്ദ്രങ്ങളിലാണ് ജാഥയെ സ്വീകരിക്കുന്ന യോഗം സംഘടിപ്പിച്ചിട്ടുള്ളത്.

ഗുരുവായുർ മേഖലയിൽ സ്ഥലമെടുപ്പ് സംബന്ധിച്ചുള്ള വ്യാപാരികളുടെ സംരക്ഷണത്തിനും സമിതി മുൻകൈ എടുക്കുമെന്നും, വ്യാപാര വ്യവസായ മേഖല അഭിമുഖീരിക്കുന്ന പ്രതിസന്ധികൾ ഭരണാധി കാരികളിലേക്ക് എത്തിക്കുവാൻ വേണ്ടി നടത്തുന്ന വ്യാപാര സംരക്ഷണ സന്ദേശ ജാഥയെ ജനാധിപത്യ രാജ്യത്തിൻ്റെ സർവ്വാധികാരികളായ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ട ഇടപെടലുകൾ നടത്താമെന്നും  ജോഫി കുരിയൻ കെ, പി വി അബ്‌ദുൾ റസാഖ്, സി ഡി ജോൺസൺ, എൻ എസ് സഹദേവൻ, പി എ അരവിന്ദൻ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു.

➤ ALSO READ

ഗുരുവായൂർ ദേവസ്വം നിയമനത്തിൽ 50% പ്രാദേശിക പരിഗണന നൽകണം; കെ പി ഉദയൻ

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിലേക്ക് കെ ഡി ആർ ബി നിയമനം നടത്തുമ്പോൾ 50% പ്രാദേശിക പരിഗണന നൽകി നാട്ടുകാർക്ക് സംവരണം നൽകണമെന്ന് കോൺഗ്രസ് പ്രവർത്തകനും, ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവുമായ കെ പി...