ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വ്യാഴാഴ്ച 63,01,072 രൂപയുടെ വരവുണ്ടായി. വരിനിൽക്കാതെയുള്ള പ്രത്യേക ദർശനത്തിന് നെയ് വിളക്ക് ശീട്ടാക്കിയ വകയിൽ 22,59,000 രൂപയും, തുലാഭാരത്തിന് കിട്ടിയത് 13,41,230 രൂപയും, 256 കുരുന്നുകൾക്ക് ചോറൂണുണ്ടായി, 5,62,600 രൂപയുടെ പാൽപ്പായസം ശീട്ടാക്കിയിട്ടുണ്ട്, 25 വിവാഹങ്ങളും നടന്നു. 1,21,900 രൂപയുടെ സ്വർണ ലോക്കറ്റും വിൽപന നടന്നു. മൊത്തം 63,01,072 രൂപയാണ് വ്യാഴാഴ്ചത്തെ വരുമാനം.
കഴിഞ്ഞ ദിവസങ്ങളിൽ വൻ ഭക്തജന തിരക്കാണ് ഗുരുവായൂർ ക്ഷേത്രത്തിൽ അനുഭവപ്പെടുന്നത്.