BEYOND THE GATEWAY

ഹോട്ടൽ നാഷ്ണൽ പാരഡൈസ് ഉടമ ഹക്കീം നടത്തിയ അതിക്രമങ്ങൾക്കെതിരെ  ബിജെപി യുടെ പ്രതിഷേധ മാർച്ച്

ഗുരുവായൂർ: ഗുരുവായൂർ പടിഞ്ഞാറെ നടയിലെ ഹോട്ടൽ നാഷ്ണൽ പാരഡൈസ് ഉടമ ഹക്കീം നടത്തിയ അതിക്രമങ്ങൾക്കെതിരെ  ബിജെപി പ്രതിഷേധ മാർച്ച് നടത്തി. ബിജെപി ഗുരുവായൂർ എരിയ പ്രസിഡൻ്റ് മനീഷ് കുളങ്ങര അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൾച്ചറൽ സെൽ സംസ്ഥാന കൺവീനർ രാജൻ തറയിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് അനിൽ മഞ്ചറമ്പത്ത് ആമുഖ പ്രസംഗം നടത്തി.

മാനസിക രോഗിയായ പ്രതിക്ക് ഹോട്ടൽ ലൈസൻസ് അനുവദിച്ച ഉദ്ധ്യോഗസ്ഥകർക്കെതിരെ വിജിലൻസിൽ പരാതി നൽകുമെന്ന് ബി ജെ പി അറിയിച്ചു. മമ്മിയൂർ അമ്പല പരിസരത്തു നിന്നും പാരഡൈസ് ഹോട്ടലിലേക്ക് നടത്തിയ മാർച്ചിന് മണ്ഡലം ജനറൽ സെക്രട്ടറി ടി വി വാസുദേവൻ, കെ സി രാജു, കെ ആർ ചന്ദ്രൻ, പ്രദീപ് പണിക്കശ്ശേരി, ജ്യോതി രവീന്ദ്രനാഥ്, ദിലീപ് വടക്കേക്കാട്, ദീപക് തിരുവെങ്കിടം, പ്രസന്നൻ വലിയ പറമ്പിൽ, മനോജ് പൊന്നു പറമ്പമ്പിൽ, ജിതിൻ കാവീട്, ദിലീപ് ഘോഷ്, ശ്രീജിത്ത് ചന്ദ്രൻ, നിധിൻ സുമേഷ്, സൂരജ്, കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

➤ ALSO READ

അർഹരായവർക്ക് വിഷു സദ്യയും വിഷു കൈനീട്ടവും നൽകി ചേംബർ ഓഫ് കോമേഴ്സ്

ഗുരുവായൂർ ചേംബർ ഓഫ് കോമേഴ്സിന്റെ ആഭിമുഖ്യത്തിൽ വിശക്കുന്ന വയാറിനൊരു പൊതി ചോറ് എന്ന ജീവകാരുണ്യപദ്ധതിയുടെ ഭാഗമായി വിഷുദിനത്തിൽ വിഷു സദ്യയും വിഷുകൈനീട്ടവും ഏകദേശം മുന്നൂറിലേറെ ആളുകൾക്ക് നൽകി. ഗുരുവായൂർ നഗരസഭ ചെയർമാൻ എം...