ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ 1997 മുതൽ 2000 വർഷ കാലയളവിൽ ഉദയാസ്തമന പൂജ ബുക്ക് ചെയ്തവരിൽ ഇതുവരെയും പൂജ നടത്താത്ത വഴിപാടുകാർ ദേവസ്വം ഓഫീസുമായി അടിയന്തിരമായി ബന്ധപ്പെടണമെന്ന് അറിയിച്ചു.
പ്രസ്തുത കാലയളവിൽ ഉദയാസ്തമന പൂജ ബുക്ക് ചെയ്തവർ തങ്ങളുടെ മേൽവിലാസം, ഫോൺ നമ്പർ, ഇമെയ്ൽ വിലാസം എന്നിവ കൃത്യത വരുത്തേണ്ടതാണ്. വിവരങ്ങൾ ഈ മെയിൽ വിലാസത്തിൽ അയക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഫോൺ.0487-2556865,
0487-2556335-Extn-241, email id – devaswom.guruvayur@gmail.com