ഗുരുവായൂർ: ഗുരുവായൂർ അർബൻ ബാങ്കിൻ്റെ ചെയർമാനായിരിക്കെ മരണമടഞ്ഞ മുൻ എം.എൽ.എ അഡ്വ.വി.ബാലറാമിൻ്റെ അഞ്ചാം ചരമ വാർഷികത്തോടനുബന്ധിച്ച് നടന്ന പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും ഗുരുവായൂർ അർബൻ ബാങ്ക് വൈസ് ചെയർമാൻ ആർ എ അബൂബക്കർ ഉദ്ഘാടനം ചെയ്തു.
ബാങ്ക് ഡയറക്ടർമാരായ അരവിന്ദൻ പല്ലത്ത്, കെ വി സത്താർ, നിഖിൽജി കൃഷ്ണൻ, ഷൈമിൽ എ കെ, ജനറൽ മാനേജർ എം ശങ്കരനാരായണൻ, ഡി ജി എം വിൽസൺ പി എഫ് തുടങ്ങിയവർ സംസാരിച്ചു.