ഗുരുവായൂർ: മണ്ഡല മകരവിളക്ക് ഏകാദശി സീസൺൻ്റെ ഭാഗമായി ഗുരുവായൂർ നഗരസഭാങ്കണത്തിൽ നവംബർ 16 മുതൽ പ്രവർത്തിച്ചു വന്നിരുന്ന ഫസ്റ്റ് എയ്ഡ് ബൂത്ത് ഗുരുവായൂരിലെത്തുന്ന ആയിരക്കണക്കിന് ഭക്തർക്ക് ആശ്വാസമായി.
കർണ്ണാടക, ആന്ധ്രപ്രദേശ്, തെലുങ്കാന, തമിഴ്നാട്, ഉത്തർപ്രദേശ്, ഒറീസ, വെസ്റ്റ് ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിനകത്തു നിന്നുമായി ഏഴായിരത്തോളം പേർ ഫസ്റ്റ് എയ്ഡ് ബൂത്തിൻ്റെ സേവനം ഉപയോഗപ്പെടുത്തി.
24 മണിക്കൂറും പ്രവർത്തിച്ചിരുന്ന ഇവിടെ ഐ എം എ യുടെ നേതൃത്വത്തിലുള്ള അറുപത്തി ആറ് ഡോക്ടർമാർ ഷിപ്റ്റ് അടിസ്ഥാനത്തിൽ സൗജന്യ സേവനം ചെയ്തു. ഡോ. കുൽക്കർണി, ഡോ.ജിജു എന്നിവർ നേതൃത്വപരമായ പങ്ക് വഹിച്ചു. ഗുരുവായൂർ ദേവസ്വം ഫസ്റ്റ്എയ്ഡ് ബൂത്തിലേക്കാവശ്യമായ മെഡിസിൻ സപ്ലൈ ചെയ്തു. ഇതോടൊപ്പം എ.കെ.സി.ഡി എ അസോസിയേഷന് വേണ്ടി ഗുരുവായൂർ ഡെന്നീസ് ഫാർമസി മരുന്നുകൾ നൽകി. ആയുർവ്വേദ , ഹോമിയോ വിഭാഗവും പ്രവർത്തിച്ചിരുന്നു. ഫസ്റ്റ് എയ്ഡ് ബൂത്തിൻ്റെ പ്രവർത്തനം 16.1.25 ന് അവസാനിച്ചു.
ഫസ്റ്റ് എയ്ഡ് ബൂത്തിൻ്റെ സുഖമമായ നടത്തിപ്പിന് സഹകരിച്ച ഏവർക്കും നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് നന്ദി രേഖപ്പെടുത്തി.