BEYOND THE GATEWAY

ഗുരുവായൂർ ക്ഷേത്രം ചുമർ ചിത്രങ്ങൾ നവീകരിക്കുന്നു; സംരക്ഷണ ലക്ഷ്യവുമായി സെമിനാർ ജനുവരി 21 ന്

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര ശ്രീകോവിലിലെ അമൂല്യങ്ങളായ  ചുമർചിത്രങ്ങൾ തനിമ നിലനിർത്തി നവീകരിച്ച് സംരക്ഷിക്കുന്ന പ്രവർത്തനങ്ങൾക്ക് 2025 ജനുവരി 20 (തിങ്കളാഴ്ച) തുടക്കം കുറിക്കും. 1989 ൽ ആരംഭിച്ച ഗുരുവായൂർ ദേവസ്വം ചുമർചിത്ര പഠനകേന്ദ്രത്തിലെ ആദ്യ ബാച്ചുമുതൽ പഠനം പൂർത്തിയാക്കിയ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് ഈ  പദ്ധതി ഏറ്റെടുത്ത് നടപ്പിലാക്കുന്നത്.

ഇതോടനുബന്ധിച്ച് കേരളീയ  ചുമർ ചിത്രങ്ങളുടെ സംരക്ഷണ ലക്ഷ്യവുമായി ഒരു ഏകദിന സെമിനാർ ജനുവരി 21 ന് രാവിലെ 9.30 ന് ക്ഷേത്രം കിഴക്കേ നട കൗസ്തുഭം റെസ്റ്റ് ഹൗസ് വളപ്പിലുള്ള  നാരായണീയം ഹാളിൽ നടത്തും. ലോക പ്രശസ്ത ആർട്ട് കൺസർവേറ്റർ ഡോ എം വേലായുധൻ നായർ ഉദ്ഘാടനം നിർവ്വഹിക്കും. എം നളിൻ ബാബു (പ്രിൻസിപ്പൽ, ദേവസ്വം ചുമർചിത്ര പഠന കേന്ദ്രം) സ്വാഗതം ആശംസിക്കും ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ വി കെവിജയൻ അധ്യക്ഷനാകും. മുൻ ദേവസ്വം ചുമർചിത്ര പഠന കേന്ദ്രം പ്രിൻസിപ്പൽ ഡോ കെ യു കൃഷ്ണകുമാർ ആമുഖ ഭാഷണം നടത്തും. ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗങ്ങളായ ബ്രഹ്മശ്രീ പി സി ദിനേശൻ നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി മനോജ്, കെ പി വിശ്വനാഥൻ, മനോജ് ബി നായർ എന്നിവർ പങ്കെടുക്കും.

സെമിനാർ ആരംഭം ഡോ എം വി നായർ ആദ്യ വിഷയാവതരണം നടത്തും. കേരളീയ ചുമർചിത്രങ്ങളുടെ പ്രസക്തി, ശാസ്ത്രീയ സംരക്ഷണത്തിൻ്റെ ആവശ്യകത എന്നതാണ് വിഷയം. തുടർന്ന്  കേരള ചുമർചിത്രകല: ചരിത്രം, വർത്തമാനം .പ്രശസ്തി പുനരാലേഖനം എന്ന വിഷയത്തിൽ കലാ ഗവേഷകനും ഗുരുവായൂർ ദേവസ്വം ചുമർചിത്ര പഠനകേന്ദ്രം സ്ഥാപകാ.ഗവും കോഴ്സ് കോർഡിനേറ്ററുമായ ഡോ എം ജി ശശിഭൂഷൺ പ്രബന്ധം അവതരിപ്പിക്കും.

പുരാതന ചുവർ ചിത്രങ്ങളും ദാരുശിൽപങ്ങളും നേരിടുന്ന പ്രശ്നങ്ങൾ എന്ന വിഷയത്തിൽ ചിത്രകാരനും കലാ ഗവേഷകനുമായ കെ കെ മാരാർ പ്രബന്ധം അവതരിപ്പിക്കും.

തുടർന്ന്  ഉച്ചയ്ക്ക് 2 മണിക്ക് പൊതുചർച്ച – സംവാദം.  ഡോ സാജു തുരുത്തിൽ (ചുമർചിത്ര വിഭാഗം മേധാവി, ശ്രീ ശങ്കര ചാര്യ സംസ്കൃത സർവ്വകലാശാല), സുരേഷ് കെ നായർ

(അസി പ്രൊഫസർ ചിത്രകലാ വിഭാഗം, ബനാറസ് സർവ്വകലാശാല), ചിത്രകാരൻമാരായ കെ ആർ ബാബു, പി കെ സദാനന്ദൻ, സുരേഷ് മുതുകുളം (ചുമർചിത്ര വിഭാഗം മുൻ മേധാവി, വാസ്തു വിദ്യാ ഗുരുകുലം, ആറന്മുള) എന്നിവരും വിവിധ ബാച്ചുകളിലെ പൂർവ്വ വിദ്യാർത്ഥികളും പങ്കെടുക്കും. സെമിനാറിൽ ദേവസ്വം വേദ- സംസ്കാര പഠന കേന്ദ്രം ഡയറക്ടർ ഡോ പി എൻ നാരായണൻ നമ്പൂതിരി മോഡറേറ്ററാകും.

വൈകിട്ട് 4.30ന് നടക്കുന്ന സമാപന സമ്മേളന ത്തിൽ ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ സർട്ടിഫിക്കറ്റ് വിതരണം നിർവ്വഹിക്കും.

➤ ALSO READ

ഗുരുവായൂർ ദേവസ്വം നിയമനത്തിൽ 50% പ്രാദേശിക പരിഗണന നൽകണം; കെ പി ഉദയൻ

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിലേക്ക് കെ ഡി ആർ ബി നിയമനം നടത്തുമ്പോൾ 50% പ്രാദേശിക പരിഗണന നൽകി നാട്ടുകാർക്ക് സംവരണം നൽകണമെന്ന് കോൺഗ്രസ് പ്രവർത്തകനും, ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവുമായ കെ പി...