ഗുരുവായൂർ തൃശൂർ പാർലമെന്റ് സീറ്റിൽ ടി.എൻ.പ്രതാപൻ മത്സരിച്ചെങ്കിൽ ജയം ഉറപ്പായിരുന്നുവെന്ന് മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപെട്ടു. ഗുരുവായൂർ അർബൻ ബാങ്ക് ഹാളിൽ നടന്ന അഡ്വ വി ബലറാം അനുസ്‌മരണ സമ്മേളന സദസ് ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതാപൻ കഠിനാധ്വാനിയായ കോൺഗ്രസുകാരനാണ്. ജയിക്കാൻ ബുദ്ധിമുട്ടുള്ള മണ്ഡലങ്ങൾ പിടിച്ചെടുത്ത ചരിത്രമുള്ള പ്രതാപന് ഇനിയും ഒരങ്കത്തിനു ബാല്യമുണ്ട്. ഗുരുവായൂരിൽ ടി എൻ പ്രതാപന് വി ബാലറാം പുരസ്കാരം സമ്മാനിക്കുകയായിരുന്നു ചെന്നിത്തല.
പോസ്‌റ്റർ അച്ചടിച്ച്, ചുമരെഴുത്തു തുടങ്ങിയതിനു ശേഷമാണ്, തൃശൂർ പാർലമെന്റ് സീറ്റ് ഒഴിഞ്ഞു കൊടുക്കാമോ എന്ന് കോൺഗ്രസ് നേതൃത്വം ചോദിച്ചതെന്നും 47 സെക്കൻഡിനുള്ളിൽ കെ മുരളീധരനു വേണ്ടി താൻ പിന്മാറിയെന്നും ടി എൻ പ്രതാപൻ പറഞ്ഞു. ദരിദ്ര കുടുംബത്തിൽ ജനിച്ച തന്നെ പഞ്ചായത്ത് അംഗം മുതൽ പാർലമെന്റ് അംഗം വരെയാക്കിയത് കോൺഗ്രസാണ്. ആ കോൺഗ്രസ് പറഞ്ഞാൽ കടലിൽ ചാടണമെങ്കിൽ താൻ തയ്യാറാണ്. എം പി എന്ന രണ്ടക്ഷരം ഒരുപാടു സൗകര്യങ്ങൾ തരുന്ന ഒന്നാണ്. അതു വിട്ടുകൊടുക്കാൻ സാധാരണ ആരും തയാറാവില്ല. പാർട്ടിയാണ് വലുത് എന്നതു കൊണ്ടാണ് താൻ അതു ചെയ്തത്. കെ മുരളിധരൻ വന്നിറങ്ങിയപ്പോഴുള്ള തൻ്റെ സ്നേഹ പ്രകടനം വരെ ചിലർ ദുർവ്യാഖ്യാനം ചെയ്തു. മനസ്സു നൊന്ത് സജീവ രാഷ്ട്രീയം ഉപേക്ഷിക്കാൻ തീരുമാനിച്ചതാണെങ്കിലും സാധാരണ പ്രവർത്തകരുടെ സ്നേഹം രാഷ്ട്രീയത്തിൽ ശക്തമായി തുടരാനുള്ള പ്രചോദനമാണെന്നു പ്രതാപൻ പറഞ്ഞു.
അനുസ്മരണ സമ്മേളനത്തിൽ വി ബലറാം സ്മാരക ചാരിറ്റബിൾ ട്രസ്റ്റിട്രസ‌് പ്രസിഡന്റ് സി എ ഗോപപ്രതാപൻ അധ്യക്ഷനായി. മുൻ ഡി സി സി പ്രസിഡൻ്റ് ജോസ് വളളൂർ, മലപ്പുറം യു ഡി എഫ് ചെയർമാൻ പി ടി അജയ് മോഹൻ, മുൻ യു ഡി എഫ് ചെയർമാൻ ജോസഫ് ചാലിശ്ശേരി, മുൻ എം.എൽ.എ അനിൽ അക്കരെ, മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി എച്ച്.റഷീദ്, കെ പി സി സി സെക്രട്ടറിമാരായ സ സി ശ്രീകുമാർ, എ പ്രസാദ്, മമ്മിയൂർ ദേവസ്വം പ്രസിഡൻ്റ് ജി കെ പ്രകാശൻ, തടാകം കുഞ്ഞുമുഹമ്മദ് ഹാജി, എം വി ഹൈദ്രാലി, അരവിന്ദൻ പല്ലത്ത്, ഇർഷാദ് ചേറ്റുവ, സുനിൽ കാര്യാട്ട്, കെ ജെ ചാക്കോ, നളിനാക്ഷൻ ഇരട്ടപ്പുഴ, പി ഗോപാലൻ, കെ പി ഉദയൻ, ആർ രവി കുമാർ, പി വി ബദറുദ്ദീൻ. വി കെ ജയരാജ്, പാലിയത്ത് ശിവൻ, ഒ കെ ആർ മണികണ്ഠൻ, നിഖിൽ ജി കൃഷ്‌ണൻ, ഹമീദ് ഹാജി, എച്ച് എം നൗഫൽ, കെ വി സത്താർ, പി കെ ജമാലുദ്ദീൻ എന്നിവർ പ്രസംഗിച്ചു.